Join Whatsapp Group. Join now!
Aster MIMS 25/06/2023

Mahin Haji | ഫർഹാസിന്റെ മരണം: ക്രൈം ബ്രാഞ്ച് റിപോർട് കുമ്പള പൊലീസിനെ വെള്ള പൂശുന്നതെന്ന് കല്ലട്ര മാഹിൻ ഹാജി

'നീതിക്കായി ഫർഹാസിന്റെ കുടുംബത്തോടൊപ്പം മുസ്ലിംലീഗും പോരാടും' Crime Branch, Police, കാസറഗോഡ് വാർത്തകൾ, Kallatra Mahin Haji
കാസർകോട്: (www.kasargodvartha.com) പൊലീസ് ജീപ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് അംഗടിമൊഗർ ഗവ. സ്കൂൾ വിദ്യാർഥി ഫർഹാസ് മരണപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് റിപോർട് കുമ്പള പൊലീസിനെ വെള്ളപൂശുന്ന തരത്തിലാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു. ഫർഹാസും കൂട്ടുകാരും സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടരുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടും കുമ്പള പൊലീസിന് അംഗീകാരം നൽകുന്ന തരത്തിൽ റിപോർട് നൽകിയ ക്രൈം ബ്രാഞ്ചിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

News, Kasargod, Kerala, Crime Branch, Police, Kallatra Mahin Haji, Farhas's death: Kallatra Mahin Haji against Crime branch report.

വാഹന പരിശോധനയുടെ മറവിൽ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ല. പൊലീസ് സേനയിൽ നടപടി നേരിട്ടവരും ലോകൽ പൊലീസിൽ ഇടം ലഭിക്കാത്തവരുമാണ്‌ ക്രൈം ബ്രാഞ്ചിലുള്ളത്. ഇതിൽ കൂടുതലൊന്നും ക്രൈം ബ്രാഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ആധുനിക കാലത്ത് പൊലീസിന് കൈ കാണിച്ചു നിർത്താത്ത വാഹനം പിടികൂടാൻ നൂതന സാങ്കേതിക വിദ്യകൾ ഉണ്ടാവുമ്പോൾ ഓടിച്ചു കുട്ടികളെ അപകടത്തിലേക്ക് തള്ളിയിട്ടതിൽ ദുരൂഹതയുണ്ട്.

ഇതിന് ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽനിന്നു നീക്കം ചെയ്ത് അവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളെ കൊല്ലുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. നീതിക്കായി ഫർഹാസിന്റെ കുടുംബത്തോടൊപ്പം മുസ്ലിംലീഗും പോരാടുമെന്നും വൻജന പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.

Keywords: News, Kasargod, Kerala, Crime Branch, Police, Kallatra Mahin Haji, Farhas's death: Kallatra Mahin Haji against Crime branch report.

< !- START disable copy paste -->

Post a Comment