ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൊസംഗടിയിലെ ഒരു കടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മഞ്ചേശ്വരം സര്‍കിള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കംപനികളുടെ പേരിലുള്ള 20 പാകറ്റ് തേയിലപ്പൊടികള്‍ പിടികൂടിയത്. ഇവയുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ റീജനല്‍ അനലറ്റികല്‍ ഫുഡ് ലബോറടറിയിലേക്ക് അയച്ചതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മഞ്ചേശ്വരം സര്‍കിള്‍ ഓഫീസര്‍ ഡോ. വിഷ്ണു ഷാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവയുടെ ഫലം 10 ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്ന് അദ്ദേഹം അറിയിച്ചു.
മായവും ആരോഗ്യത്തിന് ഹാനികരവുമായതുമായ രാസവസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടികള്‍ മംഗ്‌ളൂറില്‍ നിന്നാണ് വില്‍പനയ്ക്ക് കൊണ്ടുവരുന്നതെന്ന് അധികൃതര്‍ പറയുന്നു. നല്ല ചായപ്പൊടിക്ക് ഒരു കിലോ ഗ്രാമിന് 400 ചായ ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ മായം കലര്‍ന്ന ചായപ്പൊടി കൊണ്ട് 800മുതല്‍ 1000വരെ ചായ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ചായ ഉണ്ടാക്കാമെന്നതും മണവും വിലക്കുറവുമാണ് ഹോടെലുടമകളെയും തട്ടുകടക്കാരെയും ഇവയിലേക്ക് ആകര്‍ഷിക്കുന്നത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം തേയിലയില്‍ നിറങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ ഇത് ഈ തേയിലപ്പൊടികളില്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ തേയിലപ്പൊടിക്ക് സാധാരണ ബില്‍ പോലും നല്‍കാറില്ലെന്നും ആരോപണമുണ്ട്. കൃത്രിമ രുചിയിലും നിറങ്ങളിലും ആകൃഷ്ടരായവര്‍ ഇതേ തേയിലപ്പൊടി അന്വേഷിച്ച് വരുന്നതായും പരിശോധന സമയത്ത് പോലും ഇവ അന്വേഷിച്ച് രണ്ടുപേര്‍ വന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മായംകലര്‍ന്ന തേയിലപ്പൊടി ഉപയോഗിച്ചുള്ള ചായ കുടിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് മഞ്ചേശ്വരം സര്‍കിള്‍ ഓഫീസര്‍ ഡോ. വിഷ്ണു ഷാജി, ഓഫീസ് അറ്റന്‍ഡന്റ് മനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.
Keywords: Tea Powder, Food Safety, Kerala News, Manjeswram, Kerala News, Malayalam News, Kasaragod News, Fake tea powder seized from grocery store.
< !- START disable copy paste -->