Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിഷേധം കണക്കിലെടുത്ത് കാസർകോട് സ്റ്റേഷനിലേക്ക് മാറ്റി; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും; പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്ന് മുസ്ലിം ലീഗ്

മണിക്കൂറുകളോളം ചോദ്യം ചെയ്യൽ Arrested, District panchayat, Manjeswaram, SI, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം എസ് ഐ അനൂപിൻറെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്ത ജില്ലാ പഞ്ചായത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോള്‍ഡൻ അബ്ദുർ റഹ്‌മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

News, Kasaragod, Kerala, Arrested, District Panchayat, Manjeswaram, SI, Police, Custody, Court, Investigation, District Panchayat member Golden Rahman arrested.

വൈദ്യ പരിശോധനയ്ക്ക് ശേഷം ഗോള്‍ഡൻ റഹ്‌മാനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം കാസർകോട് വാർത്തയോട് പറഞ്ഞു. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തെ കാസർകോട് ടൗൺ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റ് മുസ്ലിം ലീഗിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധിയായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിലായത് പാർടിക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. അതേസമയം നിരപരാധിയായയാളെ മനഃപൂർവം പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് ലീഗിന്റെ ആരോപണം.

പൊലീസും മൂന്ന് യുവാക്കളും തമ്മിൽ രാത്രി ഉപ്പള ടൗണിൽ വാക് തർക്കം ഉണ്ടാകുന്നത് കണ്ട് അന്വേഷിക്കാൻ ചെന്നതായിരുന്നു ഗോൾഡൻ റഹ്‌മാൻ എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇത്തരം കാര്യങ്ങളിൽ ജനപ്രതിനിധികൾ ഇടപെടുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതിന്റെ പേരിൽ ജനപ്രതിനിധിയെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും പാർടി നേതൃത്വം വ്യക്തമാക്കി.

പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചതിന്റെ ജാള്യത മറക്കാനാണ് മുസ്ലിം ലീഗ് നേതാവിനെ എസ് ഐയെ അക്രമിച്ചുവെന്ന കള്ളക്കേസിൽ കുടുക്കിയതെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.

പ്രശ്‌നം നടക്കുന്ന സ്ഥലത്തേക്ക് പോയതിന്റെ പേരിൽ ജനപ്രതിനിധിയായ ഗോള്‍ഡൻ റഹ്‌മാനെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് ശക്തമായി പ്രതിഷേധിക്കുന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസിന്റെ നടപടിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. നിയമപരമായി എല്ലാ പിന്തുണയും നൽകും. അറസ്റ്റിനെ പേരിൽ തെരുവിൽ ഇറങ്ങി അക്രമം നടത്താനോ പ്രതിഷേധിക്കാനോ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് കള്ളക്കേസിൽ കുടുക്കി ജയിലടക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു. വാഹന പരിശോധനയുടെ മറവിൽ പുത്തിഗെ പഞ്ചായതിലെ ഒരു വിദ്യാർഥിയെ കൊലപ്പെടുത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചവരെ തിരഞ്ഞ് പിടിച്ചാണ് പൊലീസ് പ്രതികാര നടപടികളുടെ ഭാഗമായി കള്ളക്കേസിൽ ഉൾപെടുത്തുന്നത്. ഗോൾഡൻ റഹ്‌മാനെ പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് പിടികൂടിയ പൊലീസ് നടപടി അത്യന്തം പ്രതിഷേധർഹമാണ്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നടക്കുന്ന മുഴുവൻ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും മണൽ മാഫിയകൾക്കും മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കും നേതൃത്വം നൽകുന്നത് അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണ്. പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരേയും ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സിപിഎം ഏരിയ സെക്രടറിമാരാണ്. ഇവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന പൊലീസ് നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. പൊലീസിൻ്റെ അനാവശ്യ ഇടപെടലുകളും പ്രതികാര നടപടികളും ഇരട്ടനീതിയും അംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അബ്ദുർ റഹ്‌മാൻ പറഞ്ഞു.

News, Kasaragod, Kerala, Arrested, District Panchayat, Manjeswaram, SI, Police, Custody, Court, Investigation, District Panchayat member Golden Rahman arrested.

സംഭവത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാർടി യോഗം ചേർന്ന ശേഷം അറിയിക്കുമെന്നും മണ്ഡലം സെക്രടറി എ കെ ആരിഫ് വ്യക്തമാക്കി. അതിനിടെ ചൊവ്വാഴ്ച 11 മണിക്ക് മുസ്ലിം യൂത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords: News, Kasaragod, Kerala, Arrested, District Panchayat, Manjeswaram, SI, Police, Custody, Court, Investigation, District Panchayat member Golden Rahman arrested.
< !- START disable copy paste -->

Post a Comment