Join Whatsapp Group. Join now!
Aster MIMS 25/06/2023

Bail | ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാന് ഉപാധികളോടെ ജാമ്യം

ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് അറസ്റ്റിലായത് Manjeswaram, Police, Golden Rahman, കാസറഗോഡ് വാർത്തകൾ, Court Verdict
കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം എസ് ഐ അനൂപിനെ അക്രമിച്ച് കൈയെല്ല് തകർത്തുവെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിലായ ജില്ലാ പഞ്ചായത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോൾഡൻ അബ്ദുർ റഹ്‌മാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

News, Kasargod, Kerala, Manjeswaram, Police, Golden Rahman, Court Verdict, District Panchayat member Golden Rahman granted bail.

ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് രാത്രിയാണ് ഗോൾഡൻ റഹ്‌മാനെ പൊലീസ് വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇദ്ദേഹം. മറ്റ് നാല് പ്രതികളെയും ഇതുവരെയും പൊലീസിന് അറസ്റ്റ് ചെയ്യനായിട്ടില്ല. ഇവർ മുൻ‌കൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അസുഖം വന്നതിനാൽ ഡോക്‌ടറുടെ നിർദേശ പ്രകാരം ടർഫ് മൈതാനത്ത് കളി കഴിഞ്ഞു തിരിച്ച് പോകുന്നതിനിടെ, പൊലീസുമായി മൂന്ന് പേർ തർക്കിക്കുന്നത് കണ്ട് അവിടേക്ക് ചെന്നിരുന്നുവെന്നും സ്ഥിതി വഷളാകുന്നത് കണ്ട് താൻ അവിടെ നിന്ന് മടങ്ങിയെന്നുമാണ് ഗോൾഡൻ റഹ്‌മാൻ പ്രതികരിച്ചത്. പൊലീസ് കാറിനെ പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ട് കുമ്പളയിൽ പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ സമരം പ്രഖ്യാപിച്ചതിന്റെ ജാള്യത തീർക്കാനാണ് ഗോൾഡൻ റഹ്‌മാനെ കള്ളക്കേസിൽ കുടുക്കിയതെന്നാണ് മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുന്നത്.

News, Kasargod, Kerala, Manjeswaram, Police, Golden Rahman, Court Verdict, District Panchayat member Golden Rahman granted bail.

നിരപരാധിത്വം തെളിയിക്കാൻ നിയമ പോരാട്ടം നടത്തുമെന്നാണ് ഗോൾഡൻ റഹ്‌മാനും മുസ്ലിം ലീഗും വ്യക്തമാക്കുന്നത്. നേരത്തെ ഇദ്ദേഹം ജാമ്യാപേക്ഷ സമർപിച്ചിരുന്നുവെങ്കിലും പൊലീസ് റിപോർട് ആവശ്യപ്പെട്ട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റുകയായിരുന്നു.

Keywords: News, Kasargod, Kerala, Manjeswaram, Police, Golden Rahman, Court Verdict, District Panchayat member Golden Rahman granted bail.

< !- START disable copy paste -->

Post a Comment