ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് വികസന ജില്ലാ പാക്കേജും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായിട്ടാണ് പി.എസ്.സി പരീക്ഷകള്‍ക്ക് പരിഗണന നല്‍കിയിട്ടുള്ള മത്സരപരീക്ഷ പരിശീലന സൗജന്യ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ തദ്ദേശീയരായിട്ടുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ' മുന്നോട്ട് ' എന്ന പദ്ധതി ആരംഭിക്കുന്നത്. മുന്നോട്ട് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പി.എസ്.സി കോച്ചിങ് ക്ലാസുകളാണ് സൗജന്യമായി നല്‍കുക.
ജില്ലയിലെ ആറ് ബ്ലോക്കുകളിലായി ആറു സ്റ്റഡി സെന്ററുകളുണ്ടാവും. കാസര്‍കോട് ഗവണ്മെന്റ് കോളേജ്, ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗ്, ജി.വി.എച്ച്.എസ്.എസ് മുള്ളേരിയ, ജി.എച്ച്.എസ്.എസ് പിലിക്കോട്, ജി.എച്ച്.എസ്.എസ് ഉപ്പള, ജി.എച്ച്.എസ്.എസ് പരപ്പ എന്നിവയാണ് സെന്ററുകള്‍. എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലുമാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഒരു മാസത്തില്‍ അഞ്ചു ക്ലാസ്സുകളാണ് ഉണ്ടാവുക. രണ്ടു ബാച്ചുകളായിട്ടായിരിക്കും ക്ലാസ്. എസ്.എസ്.എല്‍.സ, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി ഒരു ബാച്ചും ഡിഗ്രി യോഗ്യത ഉള്ളവര്‍ക്കായി മറ്റൊരു ബാച്ചും. പി.എസ്.സി നടത്തുന്ന വരാനിരിക്കുന്ന പരീക്ഷകളെ മുന്‍നിര്‍ത്തിയുള്ള ക്ലാസ്സുകളായിരിക്കും പദ്ധതിയുടെ തുടക്കത്തില്‍ നല്‍കുക.
പരീക്ഷയെ എങ്ങനെ നേരിടാമെന്നുള്ള ക്ലാസ്സുകളും വിഷയത്തിന്റെ കൂടെയുണ്ടാവും. പി.എസ്.സി പരീശീലന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അധ്യാപകരും ജില്ലയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഫാക്കല്‍റ്റിമാരായി ക്ലാസ്സിലെത്തും. ക്ലാസ്സുകള്‍ക്ക് പുറമെ പി.എസ്.സി പരീക്ഷ മോഡല്‍ ടെസ്റ്റുകള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സിയെക്കുറിച്ചുള്ള അവബോധം നല്‍കും. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കായി താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ തയ്യാറാക്കുക എന്നതാണ് ' മുന്നോട്ട് ' പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ -പറഞ്ഞു.
പി.എസ്.സി പരീക്ഷകള്‍ക്ക് പുറമെ മറ്റു സംസ്ഥാന കേന്ദ്ര പരീഷകളുടെ സൗജന്യ ക്ലാസ്സുകളും ' മുന്നോട്ട് ' പദ്ധതിയിലൂടെ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത്ത് വി ജോണ്‍ സ്വാഗതവും കാസര്‍ഗോഡ് സ്‌പെഷ്യല്‍ പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Keywords: District administration, PSC class, Govt. Jobs, Kerala News, Kasaragod News, Government Job, Public Service Commission, Kerala Government, Dr Vaibhav Saxena IPS, District administration with free PSC classes.
< !- START disable copy paste -->