തുടര്‍ന്ന് ബാവിക്കരയിലെ മറ്റൊരു കുഴല്‍ കിണറിലേക്ക് മോടോറും, ടാങ്കും സ്ഥാപിച്ച് വെള്ളം എത്തിക്കാനുള്ള പദ്ധതിക്കായി ഭൂഗര്‍ഭ ജലത്തിന് ഗ്രാമപഞ്ചായത് തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിലും മതിയായ തോതില്‍ വെള്ളം ലഭ്യമാകുമോയെന്ന കാര്യത്തില്‍ പ്രദേശവാസികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമത്തിന്റെ ഫലമായി ജലവിഭവ വകുപ്പ് മുഖേന നുസ്രത് നഗറില്‍ നിന്നും പ്രത്യേക പൈപ് ലൈന്‍ സ്ഥാപിച്ചെങ്കിലും ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് വെള്ളം ലഭ്യമാവുന്നത്.
മുന്‍ കാലങ്ങളില്‍ ബാവിക്കര പമ്പ് ഹൗസില്‍ നിന്നും വിതരണം ചെയ്യുന്ന ശുദ്ധീകരിക്കാത്ത ജലമാണ് ലഭ്യമായിരുന്നത്. പുതിയ പദ്ധതിക്കായി സ്ഥാപിച്ച പൈപിലേക്ക് ജല വിതരണം മാറ്റിയതോടെ സ്‌കൂളിനടുത്തായി പ്രത്യേക വാള്‍വ് സ്ഥാപിക്കാന്‍ പറ്റില്ലെന്നാണ് ജലവിഭവ വകുപ്പ് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുളിയാര്‍ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജെനറല്‍ സെക്രടറി ഹംസ പന്നടുക്കം, ട്രഷറര്‍ മുക്രി അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും, ജില്ലാ പഞ്ചായതും ബ്ലോക് പഞ്ചായതും ഗ്രാമപഞ്ചായതും സംയുക്തമായി പ്രത്യേക കുടിവെള്ള പദ്ധതി അനുവദിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് വാര്‍ഡ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Bavikkara, Govt LP School, Muslim League, Muliyar, Kerala News, Kasaragod News, Bavikkara Govt LP School, Drinking Water, Drinking Water Issues, Demand for solution to problem of drinking water in Bavikkara Govt LP School.
< !- START disable copy paste -->