ന്യൂഡെല്‍ഹി: (KasargodVartha) മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി പി സുജാതന്‍ (60) ആണ് മരിച്ചത്. പാര്‍കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപമാണ് സുജാതനും കുടുംബവും താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാര്‍കില്‍ മൃതദേഹം കണ്ടത്.
സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂങ്ങിയിരിക്കുന്നത്. പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
സംസ്‌കാരം പിന്നീട് ഡെല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ഥി).
Found Dead | ഡെല്‍ഹിയില്‍ മലയാളി വ്യവസായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം
പ്രഭാത സവാരിക്കിറങ്ങിയവരാണ് പാര്‍കില്‍ മൃതദേഹം കണ്ടത്
Delhi News, Social Activist, Keralite, Found Dead, Family, Murder