Join Whatsapp Group. Join now!
Aster MIMS 10/10/2023

Hospital | ടാറ്റ ആശുപത്രിയുടെ സ്ഥലത്ത് വരുന്നത് അതിതീവ്ര പരിചരണ ചികിത്സാലയം; ആരോഗ്യ മേഖലയില്‍ പ്രതീക്ഷയോടെ കാസര്‍കോട്ടുകാര്‍

ആരോഗ്യ വകുപ്പിന് ഭൂമി കൈമാറി ഉത്തരവ് TATA Hospital, Chattanchal, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ചട്ടഞ്ചാല്‍: (www.kasargodvartha.com) ടാറ്റ ആശുപത്രിയുടെ സ്ഥലത്ത് അതിതീവ്ര പരിചരണ ആശുപത്രി സ്ഥാപിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പ്രതീക്ഷയോടെ കാസര്‍കോട്ടുകാര്‍. ആരോഗ്യ രംഗത്ത് ഏറെ അവഗണന നേരിടുന്ന ജില്ലയ്ക്ക് വലിയ ആശ്വസമാണ് പുതിയ നടപടി നല്‍കുന്നത്. ടാറ്റ കോവിഡ് ആശുപത്രിയുടെ 4.12 ഏകര്‍ സ്ഥലം ക്രിടികല്‍ കെയര്‍ യൂണിറ്റ് ആശുപത്രിയാക്കുന്നതിനായി ഭൂമി ആരോഗ്യവകുപ്പിന് കൈമാറി ഉത്തരവായതായി കഴിഞ്ഞ ദിവസം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അറിയിച്ചിരുന്നു. തുടര്‍ നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കും.
    
Tata hospital

ടാറ്റാ കംപനിയുടെ സിഎസ്ആര്‍ തുകയില്‍ ഉള്‍പെടുത്തി 4.12 ഏക്കര്‍ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ആശുപത്രി സ്ഥാപിച്ചത്. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു ആശുപത്രി ഒരുക്കിയത്. ആറ് ബ്ലോകുകളിയായി 128 പ്രീഫാബ്രികേറ്റഡ് സ്ട്രചറിലുള്ള കണ്ടെയ്നറുകള്‍ കോവിഡ് 19 രോഗബാധിതരായവരെ ചികിത്സിക്കാനുള്ള ആശുപത്രിയായി നിര്‍മിച്ച് അയ്യായിരത്തോളം വരുന്ന കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിനായി സര്‍കാര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ തസ്തികയടക്കം 191 ജീവനക്കാരുടെ തസ്തികയും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ ഈ ആശുപത്രി ഏത് സ്ഥിതിയില്‍ നിലനിര്‍ത്തണമെന്ന പ്രസക്തമായ ചോദ്യം സി എച് കുഞ്ഞമ്പു എംഎല്‍എ മുന്നോട്ട് വെക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതൊരു അതിതീവ്ര പരിചരണ ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടി ആരോഗ്യവകുപ്പ് പ്രഖ്യാപിക്കുകയും 23.75 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

ഇത് യാഥാര്‍ഥ്യമാക്കാന്‍ പ്രധാന തടസം നിലവില്‍ ടാറ്റ കോവിഡ് ആശുപത്രി റവന്യൂ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് ആരോഗ്യ വകുപ്പിന് കൈമാറി നല്‍കിയിട്ടില്ല എന്നതുമായിരുന്നു. ഈ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി കിട്ടാന്‍ എംഎല്‍എ കലക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ഇതിനുള്ള നിര്‍ദേശം സര്‍കാരിലേക്ക് നല്‍കി. ഈ വിഷയം തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും റവന്യൂ-ആരോഗ്യവകുപ്പ് മന്ത്രിമാരുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 16ന്റെ ഉത്തരവ് പ്രകാരം ഈ ഭൂമി രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി ആരോഗ്യ വകുപ്പിന് കൈമാറി നടപടിയായി. ഇനി ജില്ലാ കലക്ടര്‍ ഭൂമി ആരോഗ്യവകുപ്പിന് വിട്ടു നല്‍കിയാല്‍ മതി.

അഞ്ച് ഏകര്‍ സ്ഥലവും 23.75 കോടി രൂപയും 191 തസ്തികകളും അനുവദിച്ച സ്ഥിതിയില്‍ ഇവിടെ അതിതീവ്ര പരിചരണ ആശുപത്രി സ്ഥാപിക്കുന്നതിന് കെട്ടിടം സജ്ജമാക്കിയാല്‍ മാത്രം മതി. സംസ്ഥാനത്തെ നിരവധി പ്രധാനപ്പെട്ട സര്‍കാര്‍ മെഡികല്‍ കോളജുകള്‍, ജെനറല്‍ ആശുപത്രികള്‍ എന്നിവയുടെ ഡിപിആര്‍ തയ്യാറാക്കി ഈ രംഗത്ത് പ്രാഗത്ഭ്യം സിദ്ധിച്ച ഹിന്ദുസ്താന്‍ ലാറ്റക്സ് ലിമിറ്റഡ് കംപനിയെയാണ് ഇതിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ഡിപിആറും തുടര്‍ നടപടികളും ത്വരിതപ്പെടുത്താന്‍ സിഎച് കുഞ്ഞമ്പു എംഎല്‍എ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
    
Tata hospital

കൃത്യമായ അറ്റകുറ്റപ്പണിയോ പരിചരണമോ ഇല്ലാത്തതാണ് ടാറ്റ ആശുപത്രി കെട്ടിടം തകരാര്‍ കാരണമെന്നു വിമര്‍ശനമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരാതിക്ക് ഇടനല്‍കാനാകാത്ത വിധം മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ കാത്തിരിക്കുന്നത്. അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ മംഗ്‌ളൂറിലേക്കും മറ്റ് ജില്ലകളിലേക്കും പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോയെന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു.

Keywords: TATA Hospital, Chattanchal, Malayalam News, Kerala News, Kasaragod News, Health, Health News, Critical care unit will replace Tata hospital.
< !- START disable copy paste -->

Post a Comment