Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | വിമാനത്തിലെ ശുചിമുറിയില്‍ ലൈംഗിക ബന്ധം; ദമ്പതികളെ കൈയോടെ പൊക്കി ജീവനക്കാര്‍, സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

ചമ്മലില്‍ വാതില്‍ അതിവേഗം വലിച്ചടച്ച് യുവാവ് UK News, Video, Couple, Flight, Travel, Luton to Ibiza, Plane, Camera, Passengers
ലന്‍ഡന്‍: (www.kasargodvartha.com) വിമാനത്തിലെ ശുചിമുറിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ട ദമ്പതികളെ കൈയോടെ പിടികൂടി ജീവനക്കാര്‍. യാദൃശ്ചികമായി വിമാനത്തിന്റെ ശുചിമുറിയുടെ വാതില്‍ ജീവനക്കാരന്‍ തുറന്നതോടെയാണ് സംഭവം കണ്ടത്.

സെപ്റ്റംബര്‍ എട്ടിന് ലൂടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്‌ലൈറ്റിനുള്ളിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.

വാതില്‍ തുറന്നതിന് പിന്നാലെയുണ്ടായ ചമ്മലില്‍ വാതില്‍ അതിവേഗം വലിച്ചടയ്ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. ചിലര്‍ ദമ്പതികളെ അനുമോദിക്കുന്നതും ചില സ്ത്രീകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

 



സംഭവത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം വിമാന ജീവനക്കാര്‍. സംഭവം കൃത്യസമയത്ത് പൊലീസിനെ അറിയിച്ചതിന് പിന്നാലെ വിമാനം ഇബിസ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു.

Keywords: News, World, World-News, Social-Media, Top-Headlines, Video, UK News, Video, Couple, Flight, Travel, Luton to Ibiza, Plane, Camera, Passengers, Couple Caught Having Contact Inside Toilet Of EasyJet Flight In UK, Escorted Off Plane.

Post a Comment