ഇതിനിടയിൽ പനി ബാധിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശാര്‍ജയിലെ അല്‍ഖാസ്മി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എംബസി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു ശ്രീനിവാസന്‍. മുന്‍ സേവാദള്‍ കമിറ്റി അംഗം, പുതുക്കൈ എന്‍എസ്എസ് കരയോഗം അംഗം, ചൂട്ട്വം പരിതാളിക്കാവ് സംരക്ഷണട്രസ്റ്റ് അംഗം, അഴീക്കോട് തറവാട് കമിറ്റി അംഗം, മഹാത്മാ സാംസ്‌കാരിക വേദി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന കോല്‍ക്കളി കലാകാരൻ കൂടിയാണ്.
വെല്‍ഡിങ് തൊഴിലാളിയാണ് ശ്രീനിവാസൻ. ഭാര്യ ജിഷ ഇരിയ. മക്കള്‍: അര്‍ജുന്‍, അര്‍ച്ചന. സഹോദരങ്ങള്‍: നാരായണന്‍, വിജയന്‍, ഇന്ദിര, പുഷ്പലത, ശോഭന. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: News, Congress, Sharjah, Obituary, Death, Gulf News, Congress leader died in Sharjah due to illness.
< !- START disable copy paste -->