Join Whatsapp Group. Join now!
Aster MIMS 10/10/2023

Protest | മണ്ഡലം പുനഃസംഘടനയുടെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ചീമേനിയിലെ പ്രവർത്തകർ ഡിസിസി ഓഫീസിന് മുന്നിൽ ധർണ നടത്തുന്നു; എംപിക്ക് താത്‌പര്യമുള്ളയാളെ നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം; ചർച്ചയിലൂടെ പരിഹാരം കാണുമെന്ന് ഡിസിസി പ്രസിഡന്റ്

ജയരാമനെ മാറ്റരുതെന്നാണ് ആവശ്യം Congress, DCC, Politics, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (KasargodVartha) മണ്ഡലം പുനഃസംഘടനയുടെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ചീമേനിയിലെ പ്രവർത്തകർ ഡിസിസി ഓഫീസിന് മുന്നിൽ ധർണ നടത്തുന്നു. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

News, Kasaragod, Kerala, Congress, DCC, Politics, Protest, Congres Activists stage dharna in front of DCC office.

ചീമേനി മണ്ഡലം പ്രസിഡന്റ് ജയരാമനെ മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. മണ്ഡലം പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ കാസർകോട് വാർത്തയോട് പറഞ്ഞു. താൻ ഡിസിസി ഓഫീസിൽ ഇല്ലെന്നും അവിടെയെത്തി പ്രവർത്തകരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Congress, DCC, Politics, Protest, Congres Activists stage dharna in front of DCC office.

ഭാരവാഹികൾ അടക്കം 60 പേർ ഡിസിസി പ്രസിഡന്റിനെ കാണാനാണ് എത്തിയതെന്നും സമരമല്ലെന്നും കെപിസിസി അംഗവും മുതിർന്ന നേതാവുമായ കരിമ്പിൽ കൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു. എംപിക്ക് താത്‌പര്യമുള്ളയാളെ മണ്ഡലം പ്രസിഡന്റായി നിയമിക്കാനാണ് നീക്കമെന്നാണ് ഇവരുടെ ആക്ഷേപം.

ചീമേനി മണ്ഡലത്തിലെ ഭാരവാഹികളുമായും നേതാക്കളുമായും ആലോചിക്കാതെ എംപിക്ക് താത്‌പര്യമുള്ളയാളെ നിയമിച്ചാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ഡിസിസി പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം കടുത്ത തീരുമാനത്തിലേക്ക് നീങ്ങണമോയെന്ന് തീരുമാനിക്കുമെന്നും ചീമേനിയിലെ ഭാരവാഹികൾ വ്യക്തമാക്കി.

Keywords: News, Kasaragod, Kerala, Congress, DCC, Politics, Protest, Congres Activists stage dharna in front of DCC office.
< !- START disable copy paste -->

Post a Comment