Join Whatsapp Group. Join now!
Aster MIMS 10/10/2023

Clash | 'റോഡ് പ്രശ്‌നത്തെ ചൊല്ലി സംഘട്ടനം; ഡി വൈ എഫ് ഐ നേതാവും ലീഗ് പ്രവര്‍ത്തകരും ഉള്‍പെടെ 3 പേര്‍ക്ക് പരുക്ക്'

നേരത്തെ ഉണ്ടായിരുന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്‌ Conflict Over Road Issue, Attack, Injury, Hospitalized, Kerala News
മാവിലാ കടപ്പുറം: (www.kasargodvartha.com) റോഡ് പ്രശ്‌നത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഡി വൈ എഫ് ഐ നേതാവും ലീഗ് പ്രവര്‍ത്തകരും ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി പരാതി.

CLASH

ഡി വൈ എഫ് ഐ വലിയ പറമ്പ് നോര്‍ത് മേഖല പന്ത്രണ്ടില്‍ സൗത് യൂനിറ്റ് പ്രസിഡന്റ് കെ ശൗഖത് മുസ്ലിംലീഗ് പ്രവര്‍ത്തകരായ അശ്കര്‍, ഇസ്മാഈല്‍ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റോഡ് പ്രശ്‌നത്തെ ചൊല്ലി മുസ്ലീം ലീഗ് വലിയപറമ്പ് പഞ്ചായത് പ്രസിഡന്റ് ഉസ്മാന്‍ പണ്ട്യാലയും ഡി വൈ എഫ് ഐ നേതാവും തമ്മില്‍ നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നതായും ഇത് കോടതിവരെ എത്തിയതായും പൊലീസ് പറഞ്ഞു.

ഉസ്മാന്‍ പാണ്ഡ്യാലയുടെ വീട് വരെ പഞ്ചായത് റോഡ് നിലവിലുണ്ട്. ഇവിടെ നിന്നും അയല്‍വാസിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ താജുദ്ദീന്റെ ആവശ്യപ്രകാരം മുക്കാല്‍ സെന്റ് റോഡിന് വേണ്ടി നല്‍കിയിരുന്നതായി പറയുന്നു.
    
Clash

എഗ്രിമെന്റ് ഉണ്ടാക്കിയ ശേഷമാണ് താജുദ്ദീന് റോഡിന് ഉസ്മാന്‍ സ്ഥലം വിട്ടുകൊടുത്തത്. താജുദ്ദീന്റെ കാലശേഷം അനന്തരാവകാശികള്‍ക്ക് എന്ന് പറഞ്ഞാണ് റോഡിന് ഉസ്മാന്‍ സ്ഥലം കൊടുത്തത്. ഇതിനിടയില്‍ ഈ റോഡിന് ശേഷം ശൗഖത് താജുദ്ദീനില്‍ നിന്നും രണ്ട് സെന്റ് സ്ഥലം വാങ്ങുകയും ശൗഖത് കൂടി വാഹനം കൊണ്ടുപോകാന്‍ തുടങ്ങുകയും ചെയ്തതോടെ ഉസ്മാന്‍ ഇത് എഗ്രിമെന്റിന് എതിരാണെന്ന് പറഞ്ഞ് എതിര്‍ക്കുകയും ചെയ്തു.


ഇതോടെ കോടതിയിലും പരാതി എത്തി. അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശിച്ചത്. ഇതിനിടയിലാണ് വാഹനങ്ങള്‍ വീണ്ടും കൊണ്ടുപോകാന്‍ തുടങ്ങിയതും തര്‍ക്കം അടിപിടിയില്‍ കലാശിച്ചതും.

ഉസ്മാന്റെ മകനാണ് പരുക്കേറ്റ അശ്കര്‍, ബന്ധുവാണ് ഇസ്മാഈല്‍.

Keywords: Conflict over road issue; 3 people injured including DYFI leader and league workers, Kasaragod, News, Conflict, Road Issue, Attack, Injury, Hospitalized, Court, Kerala News.

Post a Comment