Join Whatsapp Group. Join now!
Aster MIMS 25/06/2023

Conflict | ചിരട്ടക്കരി ഫാക്ടറിയുമായി ബന്ധപ്പെട്ട് ബദിയഡുക്കയിൽ ഉടമകളും പ്രദേശവാസികളും തമ്മിൽ സംഘർഷം; 2 പേർക്ക് പരുക്ക്; 10 ആളുകൾക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ് Conflict, Badiadka, Police, Factory, Police Booked, കാസറഗോഡ് വാർത്തകൾ, Malayalam News, Crime
ബദിയഡുക്ക: (www.kasargodvartha.com) ചിരട്ടക്കരി ഫാക്ടറിയുമായി ബന്ധപ്പെട്ട് ബദിയഡുക്കയിൽ ഉടമകളും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. അതിനിടെ ഫാക്ടറി ഉടമയുടെ സഹോദരനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപിച്ചെന്ന പരാതിയിൽ ഉമേഷ് നായിക് തുടങ്ങി എട്ട് പേർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമടക്കം 10 പേർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.

News, Baiyadka, Kasaragod, Kerala, Conflict, Badiadka, Police, Factory, Police Booked, Crime, Conflict between owners and natives over factory; 2 people injured.

ബദിയഡുക്ക പെർള കാട്ടുകുക്കെയിലെ ചിരട്ടക്കരി ഫാക്ടറിക്കെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നത്. ഫാക്ടറി ഉടമ രമേശ പാട്ടാളിയുടെ സഹോദരൻ ഉമേശ പാട്ടാളിയെ (35) ആക്രമിച്ച് പരുക്കേൽപിച്ചെന്നാണ് പരാതി. അതേസമയം ഉമേശ പാട്ടാളിയുടെ നേതൃത്വത്തിൽ നടന്ന അക്രമത്തിൽ കൈയെല്ല് പൊട്ടി സമരസമിതിയിൽ പെട്ട ഉമേശ് നായികിന് (32) പരുക്കേറ്റതായും ആരോപണമുണ്ട്. ഇദ്ദേഹത്തെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമേശ പാട്ടാളി കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. നാല് വർഷമായി പ്രവർത്തിക്കുന്ന ചിരട്ടക്കരി ഫാക്ടറിയിൽ നിന്നും കനത്ത പുകയും ദുർഗന്ധവും ഉണ്ടാകുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോപിച്ചാണ് പ്രദേശവാസികൾ ഒരാഴ്ചയോളമായി സമരം നടത്തിവന്നത്. ഫാക്ടറിക്ക് സമീപം പട്ടിക വർഗ കോളനിയിലെ 30 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഫാക്ടറിയുടെ പ്രവർത്തനം കാരണം ശ്വാസ തടസം, ചുമ തുടങ്ങി പലവിധ ആരോഗ്യ പ്രശ്ങ്ങളും ഉണ്ടാകുന്നതായി സമരസമിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ ശ്വാസ തടസത്തെ തുടർന്ന് മരണപ്പെട്ടതായും ഇവർ ആരോപിച്ചു.

News, Baiyadka, Kasaragod, Kerala, Conflict, Badiadka, Police, Factory, Police Booked, Crime, Conflict between owners and natives over factory; 2 people injured.

പൊലീസും ഫാക്ടറി ഉടമയും പ്രദേശവാസികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഫാക്ടറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാമെന്ന് ഉടമ സമ്മതിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് വീണ്ടും സംഘർഷം ഉണ്ടായത്. മാറാമെന്ന് പറഞ്ഞിട്ടും ഫാക്ടറി പ്രവർത്തിപ്പിച്ചത് തടഞ്ഞതിനാലാണ് തങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ടതെന്ന് സമരസമിതിയിൽ പെട്ട ഉമേഷ് നായിക് പറഞ്ഞു. അഞ്ചംഗ സംഘം തന്നെ പിടിച്ചുവലിച്ചിഴച്ച് കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വർഷമായി മാറാമെന്ന് പറയുന്നതല്ലാതെ ഫാക്ടറി പിന്നെയും പ്രവർത്തിപ്പിക്കുന്നതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചതെന്നും ഉമേശ് നായിക് കുറ്റപ്പെടുത്തി. പൊലീസ് സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിവരികയാണ്.

Keywords: News, Baiyadka, Kasaragod, Kerala, Conflict, Badiadka, Police, Factory, Police Booked, Crime, Conflict between owners and natives over factory; 2 people injured.
< !- START disable copy paste -->

Post a Comment