ചെന്നൈ: (www.kasargodvartha.com) തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. മാനസിക സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ചൊവ്വാഴ്ച (19.09.2023) പുലര്‍ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Found Dead | നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ മരിച്ച നിലയില്‍
അസ്വാഭാവിക മരണത്തിന് കേസ്
Tamil Nadu News, Chennai News, Composer, Actor, Vijay Antony, Daughter, Meera, Found Dead