Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | ആധാരം പണയപ്പെടുത്തി വ്യാജ ഒപ്പിട്ട് മൂന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കുടുംബം ഇപ്പോള്‍ കഴിയുന്നത് ക്വാര്‍ടേഴ്‌സില്‍ Police booked, Vidynagar, Melparamb, കാസറഗോഡ് വാര്‍ത്തകള്‍, Crime
വിദ്യാനഗര്‍: (www.kasargodvartha.com) ബന്ധുവിന്റെ വീട്ടുപറമ്പിന്റെ ആധാരം പണയപ്പെടുത്തി വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും മൂന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സഹോദരി ഭര്‍ത്താവിനും മകനും ബാങ്ക് മാനജര്‍ക്കുമെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളനാട് കൊമ്പന്‍പാറ മിഹ് വാന്‍ മന്‍സിലിലെ അഹ്‌മദിന്റെ മകന്‍ അഹ്‌മദ് ബശീറിന്റെ പരാതിയിലാണ് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇസ്മാഈല്‍ (62), മകന്‍ എംഡി മഹ്ഫൂസ് (34), ചെര്‍ക്കള സൗത് ഇന്‍ഡ്യന്‍ ബാങ്ക് ശാഖാ മാനജര്‍ സജീഷ് കുമാര്‍ (36) എന്നിവര്‍ക്കതിരെ പൊലീസ് കേസെടുത്തത്.

                                   
  Police booked, Vidynagar, Melparamb, Crime, Kerala News, Kasaragod News, Crime News, Fraud Case, Kasaragod Police, Complaint of loan fraud: Three booked for cheating man.



പരാതി ഇങ്ങനെ: 'ഗള്‍ഫിലായിരുന്ന അഹ്‌മദ് ബശീര്‍ വീട് പുതുക്കി പണിയുമ്പോള്‍ വീട്ടിലെ വിലപ്പെട്ട രേഖകളെല്ലാം സഹോദരിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വീട് പണി പൂര്‍ത്തിയായപ്പോള്‍ വിലപ്പെട്ട സാധനങ്ങളും സൂക്ഷിച്ച രേഖകളും തിരികെ വാങ്ങിയിരുന്നില്ല. ഇതിനിടയില്‍ ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് ജപ്തി നോടീസ് ലഭിച്ചതോടെയാണ് സഹോദരി ഭര്‍ത്താവ് ബാങ്കില്‍ നിന്ന് 3,55,23,444 രൂപ തട്ടിയെടുത്തതായി അറിഞ്ഞത്. വായ്പാ തിരിച്ചടച്ച് ആധാരം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് സഹോദരി ഭര്‍ത്താവ് തയ്യാറായിരുന്നില്ല. ഒടുവില്‍ ബാങ്ക് വായ്പ തുക വസൂലാക്കാന്‍ പണയവസ്തുവായ അഹ്‌മദ് ബശീറിന്റെ വീടും പുരയിടവും ജപ്തി ചെയ്യുകയും ചെയ്തു'.

അഹ്‌മദ് ബശീറും കുടുംബവും ഇപ്പോള്‍ ഉദുമ. ഗവ സ്‌കൂളിന് സമീപത്തെ ക്വാര്‍ടേഴ്‌സില്‍ വാടകയ്ക്ക് കഴിയുകയാണ്. ഇദ്ദേഹം പിന്നീട് സഹോദരി ഭര്‍ത്താവിനും മകനും വായ്പ തരപ്പെടുത്തി കൊടുക്കാന്‍ കൂട്ടുനിന്നുവെന്ന് കാണിച്ച് ബാങ്ക് മാനജര്‍ക്കുമെതിരെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയും കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Keywords: Police booked, Vidynagar, Melparamb, Crime, Kerala News, Kasaragod News, Crime News, Fraud Case, Kasaragod Police, Complaint of loan fraud: Three booked for cheating man.
< !- START disable copy paste -->

Post a Comment