ഉപ്പള മുതല്‍ കാസര്‍കോട് വരെയുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ റെയില്‍വേയുടെ സ്ലീപറുകള്‍ മദ്യപിക്കാനും, കഞ്ചാവ് പോലുള്ള ലഹരി ഉപയോഗത്തിനും സാമൂഹിക ദ്രോഹികള്‍ ദുരുപയോഗപ്പെടുത്തുന്നതെന്നാണ് പരാതി.
ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായി കല്ലെറിയുന്നതും, റെയില്‍പാളങ്ങളില്‍ കല്ലുവെക്കുന്നതും ഉള്‍പെടെ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സാമൂഹിക ദ്രോഹികളെ പിടികൂടാന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്നും പൊലീസ്-ഉദ്യോഗസ്ഥ നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു. ലഹരിയുടെ മറവില്‍ രാത്രികാലങ്ങളില്‍ റെയില്‍പാളങ്ങളില്‍ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നാണ് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നത്.
Keywords: Malayalam News, Kumbla, Railway, Sleepr, Kerala News, Malayalam News, Kasaragod News, Kumbala News, Complaint against sleepers on railway track.
< !- START disable copy paste -->