Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | 'ഉമ്മന്‍ ചാണ്ടിയെ കഴുതയോട് ഉപമിച്ച് പോസ്റ്റിട്ടു'; പൊലീസുകാരനെതിരെ കണ്ണൂര്‍ ഡിസിസി ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കും

മുമ്പും പോസ്റ്റിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരുന്നു Complaint, FB post, Congress, Kannur DCC, കണ്ണൂര്‍ വാര്‍ത്തകള്‍
പയ്യന്നൂര്‍: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ കഴുതയോട് ഉപമിച്ച് പോസ്റ്റിട്ടുവെന്ന് കാണിച്ച് പൊലീസുകാരനെതിരെ കണ്ണൂര്‍ ഡിസിസി ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കും. പൊലീസുകാരനായ അനീഷ് വടക്കുംപാടിന്റെ ഫേസ്ബുക് പോസ്റ്റാണ് വിവാദമായത്.
     
Kannur DCC, Controversial FB Post, Aneesh Vadakumpad

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസമാണ് പോസ്റ്റിട്ടിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ കഴുത വേണോ, അതോ പുതിയ കുതിര വേണോ എന്നതായിരുന്നു പ്രശ്നമെന്നും കുതിരയോടൊത്ത് ഓടാന്‍ കഴിയാത്തവര്‍ കഴുത തന്നെ മതിയെന്ന് തീരുമാനിച്ചുവെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുമ്പ് കാസര്‍കോട് ജോലി ചെയ്തിരുന്ന പൊലീസുകാരന്‍ ഇതിന് മുമ്പും ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരുന്നു. അന്ന് യൂത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായ പ്രദീപ് കുമാര്‍ ഇയാള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ അനീഷ് ഇപ്പോള്‍ തലശേരിയിലാണ് ജോലി ചെയ്യുന്നത്.

പൊലീസുകാരന്റെ പോസ്റ്റ് പൊലീസ് സേനയ്ക്കുളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലാണ് ഇയാളുടെ പോസ്റ്റെന്നാണ് വിവരം. സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് നേതാവായ റിജില്‍ മാക്കുറ്റി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കണ്ണൂര്‍ ഡിസിസി തന്നെ വിഷയം ഏറ്റെടുക്കുകയായിരുന്നു.
      
Aneesh Vadakumpad, Ooman Chandy, Congress, Kannur DCC, controversial FB post.

പൊലീസ് സേനയ്ക്ക് തന്നെ ഞാണക്കേടുണ്ടാക്കുന്ന പോസ്റ്റാണ് പൊലീസുകാരന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന വിലയിരുത്തലാണ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. തലശേരി എംഎല്‍എയും സ്പീകറുമായ എ എന്‍ ശംസീറുമായി അടുപ്പമുള്ളയാളാണ് അനീഷെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.

Keywords: Aneesh Vadakumpad, Ooman Chandy, Complaint, FB post, Congress, Kannur DCC, Kerala News, Kannur News, Politics, Political News,  Complaint against cop over controversial FB post.
< !- START disable copy paste -->

Post a Comment