Join Whatsapp Group. Join now!
Aster MIMS 25/06/2023

Dr V Venu | ടൂറിസം രംഗത്ത് ബേക്കലിന് കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് ചീഫ് സെക്രടറി ഡോ. വി വേണു

'അന്താരാഷ്ട്ര ടൂറിസത്തിന്റെ അടയാളമായി മാറി' Chief Secretary, Dr V Venu, Bekal, Tourism, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) ടൂറിസം രംഗത്ത് ബേക്കലിന് കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് ചീഫ് സെക്രടറിയും മുൻ ബിആർഡിസി എംഡിയുമായ ഡോ. വി വേണു അഭിപ്രായപ്പെട്ടു. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റിയുടെ സ്നേഹാദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ റിസോർടുകളും ഹോടെലുകളും മാത്രമല്ല ബേക്കൽ ടൂറിസത്തിന്റെ വികസനത്തിന് പ്രയോജനം ചെയ്യുക. ചെറുകിട സംരംഭകരുടെ വലിയൊരു തള്ളിച്ച ഇനിയുള്ള നാളുകളിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

News, Kasaragod, Kerala, Chief Secretary, Dr V Venu, Bekal, Tourism, Chief Secretary Dr V Venu said that Bekal can make a leap in field of tourism.

ഇത്തരം സംരംഭങ്ങൾക്ക് പിന്തുണയും പ്രചോദനവും നൽകാൻ ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി പോലുള്ള കൂട്ടായ്മകൾ രംഗത്തുവരുന്നത് സ്വാഗതാർഹമാണ്. സംരംഭകർക്ക് എല്ലാവിധ സഹായങ്ങളും ഇനിയും ചെയ്തുകൊടുക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ മുന്നോട്ട് വരണം. വിദേശ വിനോദ സഞ്ചാരികളെ മാത്രമല്ല, തദ്ദേശ വിനോദ സഞ്ചാരികളെ കൂടി ആകർഷിക്കാൻ ബേക്കലിന് ഇപ്പോൾ കഴിയുന്നുണ്ട്. ഏതൊരു പദ്ധതികളും ജനവിശ്വാസം ആർജിച്ച് കൊണ്ടുമാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ. ബേക്കലിന്റെ പ്രാരംഭ പ്രവർത്തന കാലഘട്ടത്തിൽ നിന്നും ഇന്ന് ബേക്കൽ ഏറെ വളർന്നുകഴിഞ്ഞു. അന്താരാഷ്ട്ര ടൂറിസത്തിന്റെ അടയാളമായി ഇന്ന് ബേക്കൽ മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ചീഫ് സെക്രടറി കൂട്ടിച്ചേർത്തു.
   
Bekal Tourism

കാസർകോട് നഗരസഭയും ടൂറിസത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ പറഞ്ഞു. ടൂറിസം രംഗത്തെ വളർച്ചയ്‌ക്കൊപ്പം മുനിസിപാലിറ്റിയിലെ പ്രദേശങ്ങളും പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം സ്പോടുകളായ പ്രദേശങ്ങളെ വളർത്തിക്കൊണ്ട് വരുന്നതിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
    
Bekal tourism

മണി മാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ടൂറിസം വളർച്ചയ്ക്ക് മികച്ച റിപോർടിങിലൂടെ പിന്തുണ നൽകിവരുന്ന കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണൻ മുട്ടത്ത്, നഹാസ് മുഹമ്മദ്, പി ചന്ദ്രമോഹൻ (മലയാള മനോരമ), ഫൈസൽ ബിൻ അഹ്‌മദ്‌, സുനിൽ ബേപ് (ഏഷ്യാനെറ്റ്), ഉദിനൂർ സുകുമാരൻ (കേരള കൗമുദി), ശരീഫ് കൂലേരി (സുപ്രഭാതം), അബ്ദുല്ലക്കുഞ്ഞി ഉദുമ (ചന്ദ്രിക), മുജീബ് അഹ്‌മദ്‌ (ഉത്തരദേശം), ഹാറൂൺ ചിത്താരി എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ചീഫ് സെക്രടറി ഡോ. വി വേണു അനുമോദിച്ചു.
    
Bekal tourism

ബേക്കൽ ബീച് പാർക് ഏറ്റെടുത്ത് ആധുനിക സൗകര്യങ്ങൾ ഏർപെടുത്തി പ്രവർത്തിച്ച് വരുന്ന ബേക്കൽ ഇന്റർനാഷണൽ ഹോടെലിന്റെയും ക്യൂ എച് ഗ്രൂപിന്റെയും ഡയറക്ടർ കെ കെ അബ്ദുല്ലത്വീഫിന് യുവസംരംഭകനുള്ള അവാർഡും പാലക്കുന്ന് ബേക്കൽ പാലസ് ഉടമ മല്ലിക ഗോപാലന് യുവ വനിതാ സംരംഭകയ്ക്കുള്ള അവാർഡും വൈസ്രോയി ഹോസ്പിറ്റാലിറ്റി ഗ്രൂപിനെ ആതിഥേയ അവാർഡും ഹോസ്പിറ്റാലിറ്റി എക്സലൻസ് പുരസ്കാരം ടീം വൈസ്രോയി, സിറ്റി ടവർ ഹോടെലിന് വേണ്ടി ഓപറേഷൻസ് ഹെഡ് അർശാന അദാബിയയ്ക്കും നൽകി ചീഫ് സെക്രടറി ആദരിച്ചു.

News, Kasaragod, Kerala, Chief Secretary, Dr V Venu, Bekal, Tourism, Chief Secretary Dr V Venu said that Bekal can make a leap in field of tourism.

ചടങ്ങിൽ വെച്ച് ചീഫ് സെക്രടറി ഡോ. വി വേണുവിനെ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ പൊന്നാട ചാർത്തി ആദരിച്ചു. ടൂറിസം ഡെപ്യൂടി ഡയറക്ടർ എം ഹുസൈൻ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, ഡിടിപിസി സെക്രടറി ലിജോ ജോസഫ്, ആർടിമിഷൻ ജില്ലാ കോർഡിനേറ്റർ ടി ധന്യ, പ്രോഗ്രാം കോർഡിനേറ്റർ ഫാറൂഖ് ഖസ്മി എന്നിവർ സംസാരിച്ചു. ബേക്കൽ ടൂറിസം ഫ്രറ്റേണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് സ്വാഗതവും ഡിടിപിസി മുൻ സെക്രടറി ബിജു രാഘവൻ നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, Chief Secretary, Dr V Venu, Bekal, Tourism, Chief Secretary Dr V Venu said that Bekal can make a leap in field of tourism.
< !- START disable copy paste -->

Post a Comment