Join Whatsapp Group. Join now!
Aster MIMS 25/06/2023

Stolen | വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

പൊലീസ് കേസെടുത്തു Kumbla, Mogral, Crime, Malayalam News, കാസറഗോഡ് വാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com) വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 12,000 രൂപയും കവർന്നു. മൊഗ്രാൽ ചളിയങ്കോട് മസ്ജിദിന് സമീപത്തെ ഹാജിറയുടെ വീട്ടിലാണ് മോഷണം നടന്നത്.

News, Mogral, Kasaragod, Kerala, Kumbla, Crime, Gold, Theft, Gold, Cash Stolen From Locked House.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയത്. രാത്രി എട്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് പിറക് വശത്തെ അടുക്കള വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി വ്യക്തമായത്.

വീട്ടുകാരെ കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് കേസെടുത്തു. ഇൻസ്‌പെക്ടർ ഇ അനൂബ് കുമാർ, എസ്ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Mogral, Kasaragod, Kerala, Kumbla, Crime, Gold, Theft, Gold, Cash Stolen From Locked House.< !- START disable copy paste -->

Post a Comment