നികുതി വകുപ്പിലെ കുടിശിക വരുത്തിയതിന് ഇയാളുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ അഞ്ച് വര്‍ഷം മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാളുടെ പേരില്‍ ജപ്തി ചെയ്യാന്‍ തക്കതായ വസ്തുവകകള്‍ ഇല്ലാത്തതിനാല്‍ ജപ്തി നടപടി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ കഴിഞ്ഞദിവസം സ്റ്റീഫന്റെ പേരില്‍ കെഎല്‍ 60 ജി 2150 നമ്പര്‍ മഹീന്ദ്രവാഹനം ഉള്ളതായി മാലോം വിലേജ് അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വാഹനം ജപ്തി ചെയ്യാന്‍ എത്തിയപ്പോഴാണ് സ്റ്റീഫനും ആല്‍ബിന്‍ സ്റ്റീഫനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.
വിലേജ് ഓഫീസര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെ മഹീന്ദ്ര ജീപ് വിലേജ് അധികൃതര്‍ ജപ്തി ചെയ്യുകയും ചെയ്തു.
Keywords: Case Against Father And Son For Attacking Village Officer And Team, Kasaragod, News, Complaint, Police, Booked, Vehicle, Village Officer, Attacked, Kerala.