Join Whatsapp Group. Join now!
Aster MIMS 10/10/2023

Accident | നഗരത്തിൽ കാറും സ്‌കൂടറും കൂട്ടിയിടിച്ചു; 2 പേർക്ക് പരുക്ക്; അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ പൊലീസ് പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുത്തു

പൊലീസ് അന്വേഷിക്കുന്നു Accident, Malayalam News, Police, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ കാറും സ്‌കൂടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. സ്‌കൂടർ യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം മാർകറ്റ് റോഡിനടുത്താണ് അപകടം നടന്നത്.

News, Kasaragod, Kerala, Accident, Police, Custody, Injured, Investigation, Car and scooter collides; 2 people injured.

തളങ്കര ഭാഗത്ത് നിന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്ന സ്‌കൂടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ ടൗൺ പൊലീസ് പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

News, Kasaragod, Kerala, Accident, Police, Custody, Injured, Investigation, Car and scooter collides; 2 people injured.

Keywords: News, Kasaragod, Kerala, Accident, Police, Custody, Injured, Investigation, Car and scooter collides; 2 people injured.
< !- START disable copy paste -->

Post a Comment