Join Whatsapp Group. Join now!
Aster MIMS 25/06/2023

Robbery | പൂട്ടിയിട്ട വീട്ടിലെ കവർച്ച: വിരലടയാളം ലഭിച്ചു; മോഷണത്തിന് പിന്നിൽ വീടിനെ കുറിച്ച് നന്നായി അറിയുന്നവരെന്ന് സംശയം

പൊലീസ് അന്വേഷണം ഊർജിതമാക്കി Robbery, Kuttikkol, Police, Investigation, കാസറഗോഡ് വാർത്തകൾ
കുറ്റിക്കോൽ: (www.kasargodvartha.com) വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് പൂട്ടിയിട്ട വീട്ടിൽ നിന്ന് എട്ട് പവൻ സ്വർണവും 58,000 രൂപയും കവർച്ച ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കവർച്ച നടന്ന വീട്ടിൽ നിന്നും മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. വീടിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

News, Kasaragod, Kerala, Robbery, Kuttikkol, Police, Investigation, Burglary in locked house; Got fingerprints.

ബന്തടുക്ക ടൗണിൽ വ്യാപാരിയായ കുറ്റിക്കോലിലെ പി മണിയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി കവർച്ച നടന്നത്. മണിയും ഭാര്യ സൗമ്യയും രണ്ട് മക്കളും സഹോദരിയും അവരുടെ മക്കളും കൊല്ലൂർ മൂകാംബിക ക്ഷേത്രദർശത്തിന് പോയ സമയത്തായിരുന്നു സംഭവം. മണിയുടെ വല്യമ്മ കാർത്യായനിയമ്മ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഒറ്റയ്ക്ക് താമസിക്കാൻ കഴിയാത്തത് കൊണ്ട് തൊട്ടടുത്തുള്ള മണിയുടെ സഹോദരൻ സുധീറിന്റെ വീട്ടിൽ പോയിരുന്നു.

News, Kasaragod, Kerala, Robbery, Kuttikkol, Police, Investigation, Burglary in locked house; Got fingerprints.

വെള്ളിയാഴ്ച വൈകീട്ട് 6.45 മണിയോടെ വിളക്ക് വെച്ച് വീട് പൂട്ടി പോയ കാർത്യായനിയമ്മ പിറ്റേദിവസം രാവിലെ 6.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്. രണ്ട് കിടപ്പ് മുറികളിൽ നിന്നായി രണ്ട് അലമാരകൾ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. ബേഡകം സിഐ ദാമോദരന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധനയ്‌ക്കെത്തി തെളിവെടുത്തു. സമീപത്തെ സിസിടിവികളും മൊബൈൽ ടവർ ലൊകേഷനും പൊലീസ് പരിശോധിച്ച് വരികയാണ്.

Keywords: News, Kasaragod, Kerala, Robbery, Kuttikkol, Police, Investigation, Burglary in locked house; Got fingerprints.
< !- START disable copy paste -->

Post a Comment