2021 ല്‍ ഉസ്ബകിസ്താനിലായിരുന്നു അവസാനമായി മത്സരിച്ചത്. ഇപ്പോള്‍ മത്സരങ്ങളോട് വിട പറഞ്ഞതായും തന്റെ കരുത്ത് രാജ്യത്തിന്റെ സേവനത്തിന് വേണ്ടി സമര്‍പിച്ചിരിക്കുകയാണെന്നും ബോറുന്‍ യുംനം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 1997ലാണ് ബോറുന്‍ യുംനം കേന്ദ്രസേനയിലേക്ക് കടന്നുവന്നത്. സ്പോര്‍ട്സ് ക്വാടയിലൂടെ സിആര്‍പിഎഫില്‍ പ്രവേശിച്ചു. അനവധി നേട്ടങ്ങളിലൂടെ ബോഡി ബില്‍ഡര്‍ എന്ന നിലയിലുള്ള പ്രശസ്തി സേനയ്ക്ക് നല്‍കുകയും ചെയ്തു. നിലവില്‍ സിആര്‍പിഎഫില്‍ ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
ഇദ്ദേഹത്തിന്റെ ഭാര്യ മാമോത ദേവിയും പ്രൊഫഷണല്‍ ബോഡി ബില്‍ഡറാണ്. ഉസ്ബകിസ്താനിലെ താഷ്‌കെന്റില്‍ നടന്ന 46-ാമത് മിസ്റ്റര്‍ ഏഷ്യ ഫോര്‍ മെന്‍ ആന്‍ഡ് വിമന്‍ മത്സരത്തില്‍ 52 കിലോഗ്രാമില്‍ വെങ്കലം നേടിയ മാമോത ബോഡി ബില്‍ഡിംഗ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിത കൂടിയാണ്. അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപില്‍ ഇന്‍ഡ്യക്കായി മെഡല്‍ നേടുന്ന ആദ്യ ദമ്പതികളെന്ന റെകോര്‍ഡും ഇവര്‍ക്ക് സ്വന്തം.
Keywords: Kasaragod Route March, Borun Yumnam, Bodybuilder, Mr. Asia Competition, CRPF, Manipur, Kerala News, Kasaragod News, Malayalam News, National Bodybuilding Championship, Borun Yumnam is 17 time National Championship winning bodybuilder.
< !- START disable copy paste -->