വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ എം യൂനസും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് കെഎൽ 14 വി 6915 നമ്പർ ആൾടോ കാറിൽ കടത്തുകയായിരുന്ന 240 കിലോ തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
പിടികൂടിയ പാൻ മസാല ഉൽപന്നത്തിന് രണ്ടു ലക്ഷം രൂപയോളം വിലവരുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാലു കാറുകളിലായി കടത്തിയ 7.50 ക്വിൻ്റൽ തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം ചെക് പോസ്റ്റിൽ പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജനാർധനൻ കെ എ,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജാസ്, നിശാദ് പി നായർ, അഖിലേഷ് എംഎം, ഡ്രൈവർ സത്യൻ ഇ കെ എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Manjeswaram, Kasaragod, Kerala, Tobacco, Seized, Crime, Kerala Excise, Banned tobacco products seized.< !- START disable copy paste -->