ആരോഗ്യമേഖലയുടെ സ്വകാര്യ കുത്തക കയ്യാളുന്ന മംഗലാപുരം ലോബിയുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഇനിയും എത്ര പതിറ്റാണ്ടുകൾ ഈ പ്രദേശത്തുള്ളവരെ അധികൃതർ വഞ്ചിച്ച് കൊണ്ടിരിക്കും? പഞ്ചനക്ഷത്ര സൗകര്യമുള്ള, വലിയ എയർക്രാഫ്റ്റ് അടക്കം ലാൻഡ് ചെയ്യാൻ സൗകര്യമുള്ള മൂന്ന് ഹെലിപാഡുകളുള്ള, പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ, വർഷങ്ങൾക്ക് മുമ്പ് അനുവദിക്കപ്പെട്ട മെഡികൽ കോളജിന് വേണ്ടി കാംപസിൽ മാറ്റി വെച്ച അമ്പതിലേറെ ഏകറുള്ള ഭൂമിയിൽ എന്ന് പാൽ കാച്ചാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു.
കാഞ്ഞങ്ങാട് നിന്ന് ഒൻപത് കിലോമീറ്ററും കാസർകോട് ടൗണിൽ നിന്നും 22 കിലോമീറ്ററും ദൂരത്ത് സ്ഥിതി ചെയ്യുന്ന നിർദിഷ്ട മെഡികൽ കോളജ് എൻഡോസൾഫാൻ ഇരകൾക്ക് തണലായിപ്പോകും എന്ന 'ആധി' കൊണ്ടാണോ ഈ ഫയലുകൾക്ക് മുകളിൽ നിങ്ങൾ അടയിരിക്കുന്നതെന്നും അധ്യാപകൻ കുറ്റപ്പെടുത്തി.
ജന്മം കൊണ്ട് കണ്ണൂരുകാരനാണെങ്കിലും കർമം കൊണ്ട് കാസർകോടുകാരനായി എന്ന അപരാധത്തിലാണ് ഈ മനോവേദന പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇഫ്തികാര്‍ അഹ്‌മദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: