Join Whatsapp Group. Join now!
Aster MIMS 25/06/2023

Baby's Murder | ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: മാതാവിനെ മംഗ്ളൂറിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; കുട്ടിയുടെ മൃതദേഹം പരിയാരത്തേക്ക് പോസ്റ്റ് മോർടത്തിനയച്ചു

Murder, Crime, Manjeswram, Police FIR, കാസറഗോഡ് വാർത്തകൾ
ഉപ്പള: (www.kasargodvartha.com) ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ വയലിലെ ചെളിയിൽ മുക്കിക്കൊന്നതായുള്ള സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന മാതാവ് സുമംഗലയെ (33) മംഗ്ളുറു വെൻലോക് ആശുപത്രിയിലെ മാനസികരോഗ ചികിത്സാലയത്തിൽ പ്രവേശിപ്പിച്ചു. ഇവർ മനസികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ നിന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.

News, Uppala, Kasaragod, Kerala, Murder, Crime, Manjeswram, Police FIR, Baby's murder: Woman shifted to mental health center in Mangalore.

മൊഴിയിൽ അവ്യക്തത ഉണ്ടെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറയുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതിനിടെ കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മംഗൽപാടി താലൂക് ആശുപത്രിയിൽ നിന്നും പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർടത്തിനായി കൊണ്ടുപോയി. കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴുത്തിന് ഞെക്കി ചെളിയിൽ താഴ്ത്തിയപ്പോൾ ഉണ്ടായതെന്നാണ് കരുതുന്നത്.

ഒന്നരവർഷം മുമ്പാണ് സുമംഗലയും മഞ്ചേശ്വരം കൊടിബയൽ സ്വദേശിയായ സത്യനാരായണയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും കുടുംബ പ്രശ്നത്തെ തുടർന്ന് സ്ഥിരമായി വഴക്കുണ്ടായിരുന്നതായും ഇതിനെ തുടർന്ന് സുമംഗല കുഞ്ഞുമായി ഉപ്പള പച്ചിലംപാറയിലെ മാതൃസഹോദരിയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. സുമംഗല കനത്ത മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ കൂട്ടിച്ചേർക്കുന്നത്. സത്യനാരായണയുമായുണ്ടായ വഴക്കാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമായി പറയുന്നത്.

News, Uppala, Kasaragod, Kerala, Murder, Crime, Manjeswram, Police FIR, Baby's murder: Woman shifted to mental health center in Mangalore.

പിഞ്ചുകുഞ്ഞിന്റെ കൊലപാതകമറിഞ്ഞതോടെ പ്രദേശവാസികളും ബന്ധുക്കളും കടുത്ത ദുഃഖത്തിലാണുള്ളത്. കടിഞ്ഞൂൽ പ്രസവത്തിലുണ്ടായ തങ്കക്കുടം പോലുള്ള പെൺകുഞ്ഞിനെയാണ് മാതാവ് വീടിന് ഏറെ അകലെയുള്ള പാടത്ത് ചെളിയിൽ മുക്കിക്കൊന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അറസ്റ്റ് ഉൾപെടെയുള്ള നടപടികൾ വൈകുമെന്നും മഞ്ചേശ്വരം സിഐ ടിപി രജീഷ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Uppala, Kasaragod, Kerala, Murder, Crime, Manjeswram, Police FIR, Baby's murder: Woman shifted to mental health center in Mangalore.
< !- START disable copy paste -->

Post a Comment