Join Whatsapp Group. Join now!
Aster MIMS 25/06/2023

Allegation | മന്ത്രി ഉദ്ഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍ പോക്‌സോ കേസ് പ്രതിയെന്ന് ആരോപണം; കുമ്പള പഞ്ചായത് അടിയന്തര യോഗം വിളിച്ചു

ഗ്രാമപഞ്ചായതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ Kumbla, Minister, Ahmad Devarkovil, കാസറഗോഡ് വാര്‍ത്തകള്‍, Crime
കുമ്പള: (www.kasargodvartha.com) സെപ്റ്റംബര്‍ 18ന് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഉദ്ഘാടകനായെത്തുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ പോക്‌സോ കേസ് പ്രതി കണ്‍വീനറായി വന്നുവെന്ന ആരോപണത്തെ കുറിച്ചും ഗ്രാമപഞ്ചായതോട് ആലോചിക്കാതെ നോടീസ് അടിച്ചതായുള്ള ആക്ഷേപങ്ങളെ പറ്റിയും ചര്‍ച ചെയ്യുന്നതിനായി ഞായറാഴ്ച (സെപ്റ്റംബര്‍ 18) കുമ്പള ഗ്രാമപഞ്ചായത് അടിയന്തര യോഗം വിളിച്ചു. കുമ്പള ഗ്രാമപഞ്ചായതിലെ ഉജാര്‍ കൊടിയമ്മ സ്‌കൂള്‍ റോഡിലെ ബോക്‌സ് കല്‍വര്‍ട് ഉദ്ഘാടന പരിപാടിക്കാണ് മന്ത്രിയെത്തുന്നത്.
                    
Kumbla, Minister, Ahmad Devarkovil, Kerala News, Kasaragod News, Malayalam News, Kumbala News, Politics, Political News, Allegation that convenor of organizing committee of programme inaugurated by minister is accused in POCSO case.

കാസര്‍കോട് വികസന പാകേജ്, പഞ്ചായത് തനത് തുക എന്നിവ ഉപയോഗിച്ചാണ് കല്‍വര്‍ട് നിര്‍മിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് രണ്ട് വര്‍ഷം മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് പഞ്ചായതിന് കൈമാറിയത്. എംഎല്‍എ തുക ഉപയോഗിച്ച് നിര്‍മിച്ച ഈ പാലത്തിന്റെ അപ്രോച് റോഡ് ഉദ്ഘാടനം കഴിഞ്ഞ മാസം 28ന് എകെഎം അശ്‌റഫ് നിര്‍വഹിച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ചതും ഗാരന്റി കാലാവധി അടുത്ത മാസം അവസാനിക്കുന്നതുമായ കല്‍വര്‍ട് ഉദ്ഘാടനത്തിന് മന്ത്രിയെത്തുന്നതെന്നാണ് പറയുന്നത്.
     
POCSO case

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. പഞ്ചായതിന്റെ അധീനതയിലുള്ള റോഡില്‍ പഞ്ചായതിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച കല്‍വര്‍ട് ഉദ്ഘാടനം പഞ്ചായതിനെ അറിയിക്കാതെ ചെയ്യുന്നതിലും പോക്‌സോ കേസ് പ്രതി പരിപാടിയുടെ സംഘാടക സമിതി കണ്‍വീനറായതിലും പ്രതിഷേധമുണ്ടെന്നാണ് പഞ്ചായത് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

Keywords: Kumbla, Minister, Ahmad Devarkovil, Kerala News, Kasaragod News, Malayalam News, Kumbala News, Politics, Political News, Allegation that convenor of organizing committee of programme inaugurated by minister is accused in POCSO case.
< !- START disable copy paste -->

Post a Comment