മഞ്ചേശ്വരം എസ്‌ഐ അനൂപിനെതിരെ നിരവധി പരാതികളാണ് സാധാരണക്കാർക്ക് പറയാനുള്ളത്. തന്നോട് നേരിട്ടും തന്റെ ഓഫീസിലും, ഈ പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി നടത്തുന്ന അതിക്രമങ്ങൾക്കും ഒട്ടും മാന്യത പുലർത്താതെയുള്ള തെറിയാഭിഷേകത്തെ കുറിച്ചുമുള്ള പരാതികൾ ഏറെയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐക്കെതിരെ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് ഉദ്യോഗസ്ഥന്റെ പൊതുജനത്തിനോടുള്ള പെരുമാറ്റത്തിനെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വഴിയാത്രക്കാരോടും തട്ടുകടക്കാരോടും ഇയാൾ നടത്തുന്ന പരാക്രമത്തെ ചോദ്യം ചെയ്‌താൽ അവർക്ക് നേരെയും അതിക്രമത്തിന് മുതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നടപടികളിൽ നേരെത്തെ തന്നെ പല കോണുകളിൽ നിന്നും പ്രതിഷേധമുണ്ട്. സംഘർഷാവസ്ഥയുണ്ടായപ്പോൾ അത് ശമിപ്പിക്കാൻ ഇടപെട്ട ജില്ലാ പഞ്ചായത് മെമ്പറെയാണ് പൊലീസ് വ്യാജ പരാതിയുണ്ടാക്കി അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനെ എന്ത് വില കൊടുത്തും രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും എകെഎം അശ്‌റഫ് പറഞ്ഞു.