Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | പാലക്കാട് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഇറങ്ങി ഓടിയയാള്‍ പൊലീസ് കസ്റ്റഡിയില്‍

പാചകവാതകം പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം Palakkad News, Shoranur News, Youth, Arrested, Elderly Sisters, Found, Died

പാലക്കാട്: (www.kasargodvartha.com) ഷൊര്‍ണൂരില്‍ വയോധികരായ സഹോദരിമാരെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടില്‍ പത്മിനി (72), തങ്കം (70) എന്നിവരാണ് മരിച്ചത്. പാചകവാതകം പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം.

പൊലീസ് പറയുന്നത്: വ്യാഴാഴ്ച (07.09.2023) ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം. പത്മിനിയും തങ്കവും തൊട്ടടുത്ത വീടുകളിലായി ഒറ്റയ്ക്കാണ് താമസം. ഉച്ചയോടെ പത്മിനിയുടെ വീട്ടില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് തങ്കം ഇവിടേക്കെത്തുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികളും ഓടിയെത്തി. ഇതിനിടെ, മണികണ്ഠന്‍ എന്നയാള്‍ ഇവരുടെ വീടിന്റെ വാതില്‍ തള്ളിതുറന്നു പുറത്തേക്കിറങ്ങിയോടി. ഇയാളുടെ ദേഹത്തില്‍ രക്തം പുരണ്ടിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ മണികണ്ഠനെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിച്ചു. ജനാലവഴി നോക്കിയപ്പോള്‍ തീയും പുകയും വരുന്നത് കണ്ടെന്നും വീടിനുള്ളിലേക്ക് കയറിചെന്നപ്പോള്‍ പെള്ളലേറ്റവരില്‍ ഒരാള്‍ കയറിപ്പിടിച്ചെന്നുമാണ് മണികണ്ഠന്റെ മൊഴി. മണികണ്ഠന്‍ പൊലീസ് കസ്റ്റഡിയിലാണ്.

പത്മിനിയുടെ മൃതദേഹം പകുതിയിലധികം കത്തിക്കരിഞ്ഞ നിലയിലാണ്. ഇരുവരുടെയും മൃതദേഹത്തിലും മുറിവുകളുണ്ട്. പാലക്കാട് എസ്പി ആര്‍ ആനന്ദ്, ഒറ്റപ്പാലം എഎസ്പി യോഗേഷ് മാണ്ഡവ്യ, ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസന്‍, പാലക്കാട് സ്‌പെഷല്‍ ബ്രഞ്ച് ഡിവൈഎസ്പി പ്രവീണ്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. 

അതേസമയം, മണികണ്ഠനെതിരെ ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ടെന്നും റിപോര്‍ടുണ്ട്.

News, Kerala, Kerala-News, Top-Headlines, Malayalam-News, Palakkad News, Shoranur News, Youth, Arrested, Elderly Sisters, Found, Died, Palakkad: Elderly Sisters found  Dead at Shoranur.


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Palakkad News, Shoranur News, Youth, Arrested, Elderly Sisters, Found, Died, Palakkad: Elderly Sisters found  Dead at Shoranur.

 



Post a Comment