Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | 'നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബൈകിൽ ഇടിച്ചു'; ഇരുചക്രവാഹന യാത്രികരായ 2 പേർക്കും കാറിൽ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം 4 പേർക്കും പരുക്ക്

വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു Accident, Nileswaram, Chayyoth, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) ചായ്യോത്ത് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബൈകിൽ ഇടിച്ച് ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും കാറിൽ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം നാല് പേർക്കും പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചായ്യോത്ത് പെൻഷൻ മുക്കിന് സമീപമാണ് അപകടമുണ്ടായത്. ചെമ്മട്ടംവയലിലെ കുഞ്ഞമ്പുനായര്‍ (82), ഭാര്യ ഭാര്‍ഗവി(62), മകന്‍ പ്രശാന്ത് (42), ഭാര്യ മേഘ (30), ഇരുചക്ര വാഹന യാത്രക്കാരായ സുധീഷ് (22), ഗോകുല്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പിഞ്ചുകുഞ്ഞ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

News, Nileshwara, Kasaragod, Kerala, Accident, Injured, 6 injured in car - bike collision.


ഗുരുതരമായി പരുക്കേറ്റ ഭാര്‍ഗവിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കെ എൽ 60 യു 4789 സ്കോഡ കാറാണ് അപകടത്തിൽ പെട്ടത്. കാർ പിന്നീട് തലകീഴായി മറിയുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട് തകരാര്‍ നന്നാക്കുകയായിരുന്നു ഇരുചക്ര വാഹന  യാത്രക്കാർ. ഓടിക്കൂടിയ പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

News, Nileshwara, Kasaragod, Kerala, Accident, Injured, 6 injured in car - bike collision.

പ്രശാന്തിന്റെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായി തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. റോഡിരികിൽ നിർത്തിയിട്ട ബൈകിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.

Keywords: News, Nileshwara, Kasaragod, Kerala, Accident, Injured, 6 injured in car - bike collision.
< !- START disable copy paste -->

Post a Comment