Join Whatsapp Group. Join now!
Aster MIMS 25/06/2023

Bekal Fort | ബേക്കല്‍ കോട്ടയിലെത്തുന്നവര്‍ക്ക് ഇനി നിന്ന് കാല്‍ കഴക്കേണ്ട; സഞ്ചാരികളുടെ സൗകര്യാര്‍ഥം 25 ഗ്രാനൈറ്റ് ബെഞ്ചുകള്‍ ഒരുക്കി

നിര്‍മിച്ചത് കേന്ദ്ര പുരാവസ്തു വകുപ്പ് Bekal Fort, Tourism, Archaeological Survey of India, കാസറഗോഡ് വാര്‍ത്തകള്‍
ബേക്കല്‍: (www.kasargodvartha.com) ബേക്കല്‍ കോട്ടയില്‍ എത്തുന്നവര്‍ക്ക് ഇനി നിന്ന് കാല്‍ കഴക്കേണ്ട. സഞ്ചാരികളുടെ സൗകര്യാര്‍ഥം 25 ഗ്രാനൈറ്റ് ബെഞ്ചുകള്‍ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര പുരാവസ്തു വകുപ്പ്. കോട്ടയ്ക്കകത്ത് ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പുരാവസ്തു വകുപ്പിന്റെ മര്‍ക്കട മുഷ്ടി കാരണം നേരത്തെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോട്ട കാണാന്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ പുരാവസ്തുവകുപ്പ് വിശാലമായി ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്.
    
Bekal Fort, Tourism, Archaeological Survey of India, Kerala News, Kasaragod News, Bekal Tourism, Kasaragod Tourism, Malayalam News, 25 granite benches built at Bekal Fort.

നേരത്തെ കോട്ടയ്ക്ക് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മൂത്രമൊഴിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് സൗകര്യം ഉണ്ടായിരുന്നില്ല. കോട്ട സന്ദര്‍ശിച്ച ഒരു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ ഇപ്പോള്‍ കോട്ടയ്ക്ക് അകത്ത് തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് കിയോസ്‌കും ഏര്‍പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൂന്തോട്ടങ്ങള്‍ അടക്കം ഉണ്ടാക്കി ബേക്കല്‍ കോട്ട സൗന്ദര്യവത്കരിച്ചിരുന്നു. ഇതോടൊപ്പം തന്നെ കോട്ടയ്ക്ക് പുറത്ത് ടികറ്റ് കൗണ്ടറിനോട് ചേര്‍ന്ന് ക്ലോക് റൂമും ഒരുക്കിയിട്ടുണ്ട്.

ബേക്കല്‍ കോട്ടയ്ക്കകത്ത് ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഷോയുടെ സമയം ഒരു മണിക്കൂര്‍ എന്നത് അരമണിക്കൂറാക്കി കുറക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുന്നത് വൈകുന്നത് കാരണം പ്രദര്‍ശനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കോട്ട കാണാന്‍ എത്തുന്ന വികലാംഗര്‍ക്കും പ്രായമുള്ളവര്‍ക്കും സഞ്ചരിക്കാന്‍ ബഗീസ് (യാത്രാവാഹനം) അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ആര്‍കിയോളജികല്‍ വകുപ്പിന്റെ പരിഗണയിലാണ്.

ബേക്കല്‍ കോട്ടയില്‍ നിന്നും ഖനനം ചെയ്ത വസ്തുക്കളും ബേക്കല്‍ കോട്ട സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളും, ഗസ്റ്റ് ഹൗസ് മ്യൂസിയമാക്കി മാറ്റി ഇവിടേക്ക് തന്നെ കൊണ്ടുവന്ന് പ്രദര്‍ശനം നടത്തണമെന്നതടക്കമുള്ള കാര്യങ്ങളും പുരാവസ്തു വകുപ്പിന്റെ പരിഗണനയിലാണ്. ബേക്കല്‍ കോട്ടയുടെ അടിസ്ഥാന വികസനങ്ങള്‍ പരിശോധിക്കുന്നതിനും മറ്റുമായി ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ റീജിയണല്‍ ഡയറക്ടര്‍ അടുത്ത മാസം ബേക്കലില്‍ എത്തുന്നുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനം ഡയറക്ടര്‍ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
    
Bekal Fort,

കോട്ടയുടെ പല ഭാഗത്തും ഭിത്തിയിലും കൊത്തളങ്ങളിലുമുണ്ടായ ബലക്ഷയങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ട സന്ദര്‍ശിച്ച പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ അടക്കമുള്ള എംപിമാര്‍ കോട്ടയുടെ വികസന സാധ്യതകള്‍ ആരാഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ കൂടി നടപ്പാകുന്നതോടെ കോട്ടയിലെടുത്തുന്നവര്‍ക്ക് കാര്യങ്ങളെല്ലാം സുഖമമായി മാറും. അസ്തമയ സൂര്യന്റെ സൗന്ദര്യം കോട്ടയ്ക്കകത്ത് നിന്നും ആസ്വദിക്കാനുള്ള സാഹചര്യം ഇപ്പോഴും അനുവദിക്കപ്പെട്ടിട്ടില്ല. കോട്ടയിലേക്കുള്ള പ്രവേശന സമയം ആറ് മണിയാണ്. ഇതിനെല്ലാം മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.

Keywords: Bekal Fort, Tourism, Archaeological Survey of India, Kerala News, Kasaragod News, Bekal Tourism, Kasaragod Tourism, Malayalam News, 25 granite benches built at Bekal Fort.
< !- START disable copy paste -->

Post a Comment