Join Whatsapp Group. Join now!
Aster MIMS 25/06/2023

Inauguration | അനന്തപുരത്ത് ഒരേ സമയം ഉദ്‌ഘാടനം ചെയ്തത് 13 വ്യവസായ സ്ഥാപനങ്ങള്‍; കാസർകോടിനെ പുകഴ്ത്തി മന്ത്രിയും

'സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം' Ananthapuram, P Rajeev, Kumbla, Malayalam News, കാസറഗോഡ് വാർത്തകൾ
കുമ്പള: (www.kasargodvartha.com) അനന്തപുരം വ്യവസായ പാര്‍കിൽ തിങ്കളാഴ്ച ഒരേ സമയം ഉദ്‌ഘാടനം ചെയ്തത് 13 വ്യവസായ സ്ഥാപനങ്ങള്‍. ഉദ്‌ഘാടനം നിർവഹിച്ച വ്യവസായ മന്ത്രി പി രാജീവ് ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങള്‍ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും കാസര്‍കോട് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Ananthapuram, P Rajeev, Kumbla, Inauguration, 13 industrial establishments inaugurated at same time in Ananthapuram.

കേരളത്തിന്റെ പുറത്ത് നിന്നും വ്യവസായികള്‍ കേരളത്തിലേക്ക് നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെയും കര്‍ണാടകയിലെയും പൂനെയിലെയും വ്യവസായികളുടെ സ്ഥാപനങ്ങളടക്കം പതിമൂന്ന് സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചിരിക്കുന്നത്. ജില്ലയ്ക്ക് ഇനിയും വ്യവസായ രംഗത്ത് ഒരുപാട് സാധ്യതകളുണ്ട്. രാജ്യത്തെ മികച്ച പത്ത് വ്യവസായ പാര്‍കുകളില്‍ അഞ്ചു വ്യവസായ പാര്‍കുകള്‍ കിന്‍ഫ്രയുടേതാണെന്നും മന്ത്രി പറഞ്ഞു.

News, Kasaragod, Kerala, Ananthapuram, P Rajeev, Kumbla, Inauguration, 13 industrial establishments inaugurated at same time in Ananthapuram.

ടെസ്ല എനര്‍ജി, ലൈഫ് ഗാര്‍ഡ് റൂഫിംഗ് എന്റര്‍പ്രൈസ്, ഗോള്‍ഡ് സ്റ്റാര്‍, അഹാന കോര്‍, ബിബിസി ഡ്യൂറോ, വല്ലിക്കാട്ട് എൻജിനീയറിംഗ്, വുഡ്‌ലുക് ജോയ്‌നെര്‍സ്, കൊച്ചിന്‍ ഷെല്‍ പ്രൊഡക്റ്റ്‌സ്, അവര്‍ ഓണ്‍ റെഡി മിക്‌സ്, എഎംകെ സ്റ്റീല്‍സ് ആൻഡ് ട്യൂബ്‌സ് എഎല്‍പി, സ്റ്റാര്‍ വുഡ് ഫര്‍ണിചര്‍, എംകെ ഫര്‍ണിചര്‍, എക്‌സ്‌പേര്‍ട് ആഗ്രോ ട്രേഡിംഗ് എന്നീ സ്ഥാപനങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചുറ്റുമതില്‍ സമര്‍പണവും പി രാജീവ് നിര്‍വഹിച്ചു.

News, Kasaragod, Kerala, Ananthapuram, P Rajeev, Kumbla, Inauguration, 13 industrial establishments inaugurated at same time in Ananthapuram.

ചടങ്ങിൽ എകെഎം അശ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, പുത്തിഗെ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുബ്ബണ്ണ ആല്‍വ, പുത്തിഗെ ഗ്രാമപഞ്ചായത് അംഗം ജനാര്‍ധന പൂജാരി, കാസര്‍കോട് കെഎസ്എസ്.ഐ.എ പ്രസിഡണ്ട് എസ് രാജാറാം, കെഎസ്ഇബി ഡെപ്യൂടി ചീഫ് എൻജിനീയര്‍ കെഎസ് സഹിത, അനന്തപുരം ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അസോസോയിയേഷൻ പ്രസിഡന്റ് കെ എം ഫിറോസ് ഖാൻ എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജെനറല്‍ മാനജര്‍ കെ സജിത് കുമാര്‍ സ്വാഗതവും പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, Ananthapuram, P Rajeev, Kumbla, Inauguration, 13 industrial establishments inaugurated at same time in Ananthapuram.
< !- START disable copy paste -->

Post a Comment