Join Whatsapp Group. Join now!
Aster MIMS 25/06/2023

Seized | കാസര്‍കോട് നഗരത്തില്‍ വിവിധ കടകളില്‍ നടത്തിയ പരിശോധനയില്‍ 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി; 3 സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴ

കുറ്റമാവര്‍ത്തിച്ചാല്‍ കര്‍ശന നടപടി Plastic, Inspection, Muncipality, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) നഗരസഭ ആരോഗ്യ വിഭാഗവും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും സംയുക്തമായി നഗരത്തിലെ വിവിധ കടകളില്‍ നടത്തിയ പരിശോധനയില്‍ 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. നഗരത്തിലെ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നാണ് പ്ലാസ്റ്റിക് പിടികൂടിയത്. മൂന്നു കടകള്‍ക്കും 10,000 രൂപ വീതം പിഴ ഈടാക്കി.
        
Plastic, Inspection, Muncipality,  Malayalam News, Kerala News, Kasaragod News, 100 kg of prohibited plastic products seized; 3 shops fined Rs 10,000 each.

പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് ലീഡര്‍ ടി ബിജു, എന്‍ഫോസ്മെന്റ് ഓഫീസര്‍ എം ടി പി റിയാസ്, നഗരസഭ ആരോഗ്യ വിഭാഗത്തിലെ ആശ മേരി, അംബിക എന്നിവര്‍ നേതൃത്വം നല്‍കി.

കേന്ദ്ര സര്‍കാരും കേരള സര്‍കാരും പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും, വില്‍ക്കുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റമാവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
     
Plastic, Inspection, Muncipality,  Malayalam News, Kerala News, Kasaragod News, 100 kg of prohibited plastic products seized; 3 shops fined Rs 10,000 each.

Keywords: Plastic, Inspection, Muncipality,  Malayalam News, Kerala News, Kasaragod News, 100 kg of prohibited plastic products seized; 3 shops fined Rs 10,000 each.
< !- START disable copy paste -->

Post a Comment