city-gold-ad-for-blogger

Remanded | 'മോഷ്ടിച്ച സ്‌കൂടറില്‍ കറക്കം; അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാക്കള്‍ റിമാന്‍ഡില്‍'

കാഞ്ഞങ്ങാട്: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ആക്ടീവ സ്‌കൂടറില്‍ കറങ്ങിയ ശേഷം, ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടെന്ന കേസില്‍ അന്യസംസ്ഥാനക്കാരായ യുവാക്കളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ന്യൂഡെല്‍ഹി സ്വദേശികളായ അസം ഖാന്‍ (29), മുഹമ്മദ് ഫര്‍ഖാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
        
Remanded | 'മോഷ്ടിച്ച സ്‌കൂടറില്‍ കറക്കം; അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാക്കള്‍ റിമാന്‍ഡില്‍'

റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച സ്‌കൂടറില്‍ സഞ്ചരിച്ച് കോട്ടിക്കുളത്ത് ബസ് കാത്തിരിക്കുകയായിരുന്ന കോട്ടിക്കുളം ഗവ. യുപി സ്‌കൂളിലെ അധ്യാപിക തൃക്കരിപ്പൂര്‍ ഇളമ്പച്ചി കരോളത്തെ പുതിയപുരയില്‍ ബാബുരാജിന്റെ ഭാര്യ പി പി ഷൈമയുടെ (40) മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് കേസ്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമാവുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
        
Remanded | 'മോഷ്ടിച്ച സ്‌കൂടറില്‍ കറക്കം; അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട യുവാക്കള്‍ റിമാന്‍ഡില്‍'

Keywords: Remanded, Kottikkulam, Hosdurg, Police, Crime, Kerala News, Kasaragod News, Crime News, Arrested, Youths held for stealing mobile phone and scooter.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia