ചെറുവത്തൂർ: (www.kasargodvartha.com) ഒരു വർഷം മുമ്പ് വിവാഹിതനായ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് കുഞ്ഞിപ്പാറയിലെ കെ എസ് സുജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെറുവത്തൂരിലെ ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെൽഡിംഗ് തൊഴിലാളിയായിരുന്നു. പരേതനായ സുധാകരൻ - കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈന.
Keywords: Found Dead, Obituary, Kalanad, Police, News, Malayalam-News, Top-Headlines, Obituary, Obituary-News, Kasargod, Kasaragod-News, Youth found dead at home
Found Dead | യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹിതനായത് ഒരു വർഷം മുമ്പ്
പൊലീസ് കേസെടുത്തു