ഞായറാഴ്ച രാത്രി 11 മണിക്കും തിങ്കളാഴ്ച പുലർചെ 6.45നും ഇടയിലാണ് സംഭവമെന്ന് ചന്തേര പൊലീസ് പറഞ്ഞു. നാപച്ചാലിലെ വി വി സ്‌മാരക മന്ദിരത്തിന്റെ മുകളിൽ നിന്നാണ് യുവാവ് താഴെ വീണത്. അബദ്ധത്തിൽ താഴെ വീണ് മരിച്ചതായാണ് സംശയിക്കുന്നത്.
നിർമാണ തൊഴിലാളിയായ വിപിന്റെ മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. പത്ര വിതരണത്തിന് എത്തിയവരാണ് യുവാവ് വീണ് മരിച്ച നിലയിൽ കണ്ട് നാട്ടുകാരെയും പൊലീസിലും വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി. ഏക സഹോദരൻ: ശ്യാം ലാൽ (ഓടോറിക്ഷ ഡ്രൈവർ, ചെറുവത്തൂർ).
Keywords: News, Cheruvathur, Kasaragod, Kerala, Found Dead, Obituary, Police, Youth found dead after falling from top of building.