Join Whatsapp Group. Join now!
Aster MIMS 25/06/2023

Died | താമസ സ്ഥലത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

രാജസ്താൻ സ്വദേശിയാണ് അപകടത്തിൽ പെട്ടത് Obituary, Died, Rajasthan, Malayalam News, കാസറഗോഡ് വാർത്തകൾ
സീതാംഗോളി: (www.kasargodvartha.com) താമസ സ്ഥലത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. രാജസ്താൻ സ്വദേശി ഖേംരാജ് ഗുർജാൽ (43) ആണ് മരിച്ചത്. സീതാംഗോളിയിൽ യുവാവ് താമസിക്കുന്ന വാടക ക്വാർടേഴ്സിന്റെ മുകളിൽ നിന്നാണ് വീണത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു.

News, Seethangoli, Obituary, Died, Rajasthan, Kasaragod, Kerala, Youth died after falling from top of building.

ശനിയാഴ്ച രാവിലെയാണ് വീണുകിടക്കുന്ന നിലയിൽ യുവാവിനെ മറ്റുള്ളർ കണ്ടത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സീതാംഗോളിയിൽ നിർമാണ ജോലി ചെയ്‌തുവരികയായിരുന്നു യുവാവ്.

Keywords: News, Seethangoli, Obituary, Died, Rajasthan, Kasaragod, Kerala, Youth died after falling from top of building.
< !- START disable copy paste -->

Post a Comment