Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | 'നഗ്ന വീഡിയോ കോൾ ചെയ്യാൻ ഭാര്യ വിസമ്മതിച്ചതിന്റെ പേരിൽ തുടർച്ചയായി പീഡനം'; യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വിശദമായ അന്വേഷണം ആരംഭിച്ചു Police Booked, Police FIR, കാസറഗോഡ് വാർത്തകൾ, Neeleswaram, Regional News, Malayalam News
നീലേശ്വരം: (www.kasargodvartha.com) ഭർത്താവ് പറയുന്നയാൾക്ക് നഗ്ന വീഡിയോ കോൾ ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭാര്യയെ ശാരീരികമായും മാനസികമായും തുടർച്ചയായി പീഡിപ്പിച്ചെന്ന പരാതിയിൽ ഗാർഹിക പീഡന നിയമ പ്രകാരവും അടിച്ച് പരുക്കേൽപിച്ചുവെന്നതിനും ഭർത്താവിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

News, Kasaragod, Kerala, Police Booked, Police FIR, Neeleswaram, Regional, Youth booked for assaulting woman

നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന 20 കാരിയുടെ പരാതിയിലാണ് വൈശാഖ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ ഇതിന്റെ പേരിൽ ശാരീരികമായി അടിച്ചും മാനസികമായും പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ഭാര്യയോട് മറ്റൊരാൾക്ക് നഗ്ന വീഡിയോ കോൾ ചെയ്യാൻ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നുവെന്നും വിസമ്മതിച്ചതോടെ ഇതിന്റെ പേരിൽ അടി തുടങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. പ്രണയത്തിലായിരുന്ന ഇവർ അടുത്തിടെയാണ് വിവാഹിതരായത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: News, Kasaragod, Kerala, Police Booked, Police FIR, Neeleswaram, Regional, Youth booked for assaulting woman
< !- START disable copy paste -->

Post a Comment