ചെറുവത്തൂര്‍: (www.kasargodvartha.com) പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ എംഡിഎംഎ മയക്കുമരുന്നുമായി ചന്തേര എസ് ഐ എംവി ശ്രീദാസും സംഘവും പിടികൂടി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടികെ ഷാരോണ്‍ (29) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് വാഹന പരിശോധനക്കിടെ പിലിക്കോട് എച്ചികുളങ്ങര അമ്പലത്തിനടുത്തുവെച്ച് പൊലീസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണിന്റെ പിറക് വശത്ത് പ്ലാസ്റ്റിക് കവറില്‍ സൂക്ഷി ച്ചനിലയില്‍ 0.32 ഗ്രാം എംഡി എം എ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
എസ് ഐയോടൊപ്പം എഎ ലക്ഷ്മണന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രമേശന്‍, ഡ്രൈവര്‍ സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.
Keywords: Youth Arrested With MDMA, Kerala News, Kasaragod News, Malayalam News, Crime News, Drugs, MDMA, Youth Arrested With MDMA.< !- START disable copy paste -->
Arrested | 'പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് എംഡിഎംഎയുമായി പിടിയില്‍'
വലയിലായത് വാഹന പരിശോധനക്കിടെ
Youth Arrested With MDMA, Chendera News, Police, Arrested, Vehicle Inspection, Kerala News