ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശാധനയ്ക്കിടെയാണ് പണവുമായി എത്തിയ യുവാവ് കുടുങ്ങിയത്. വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനുള്ള പണമാണ് ഇതെന്ന് യുവാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈഎസ്‌പി പികെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു പണവേട്ട.
ജില്ലയിൽ അടുത്ത കാലത്തായി അനധികൃത പണമിടപാടുകൾ ശക്തിപ്പെട്ടതായാണ് പൊലീസ് പറയുന്നത്. രണ്ട് കോടിയിലധികം രൂപ മാസങ്ങൾക്കിടെ പൊലീസ് പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Keywords: News, Kasaragod, Kerala, Arrested, Crime, Youth, Police, Youth arrested with 19 lakh rupees.
< !- START disable copy paste -->