പൊലീസ് പറയുന്നത് ഇങ്ങനെ: 'കോവിഡിന് മുമ്പ് പെരിയാട്ടടുക്കം ഭാഗത്ത് കോൺക്രീറ്റ് ജോലി ചെയ്തിരുന്ന പ്രതി പിന്നീട് നാട്ടിലേക്ക് തിരിച്ചുപോവുകയും മടങ്ങിയെത്തി ഒരു വർഷമായി പെരിയാട്ടടുക്കത്തെ മേസ്ത്രിയുടെ കീഴിൽ കോൺക്രീറ്റ് ജോലി ചെയ്ത് വരികയുമായിരുന്നു. പെരിയാട്ടടുക്കത്ത് നിന്ന് ബൈക് മോഷ്ടിച്ച് നാട്ടിലേക്ക് പുറപ്പെട്ട ഇയാൾ പെട്രോൾ തീർന്നപ്പോൾ കുന്താപുരം കോട്ടെച്ചിറയിലെ പാലത്തിനടിയിൽ ബൈക് ഉപേക്ഷിച്ച് ബസിൽ വിജയനഗറിലേക്ക് പോവുകയായിരുന്നു.
ബൈക് മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിൽ ഇയാൾ ബൈക് മോഷ്ടിച്ച് പോവുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. വീഡിയോ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ഇതുകണ്ട പെരിയാട്ടടുക്കത്തെ പ്രദേശവാസികൾ ബിമു സിരി സാഗറിനെ ലോടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ജോലി ചെയ്ത് കിട്ടുന്ന കൂലിയിൽ 400 നും 500 രൂപയ്ക്കുമിടയിൽ ലോടറി എടുക്കാറുള്ള ബിമുവിന്റെ വീക്നെസ് മനസിലാക്കിയാണ് പ്രദേശവാസികൾ, അടിക്കാത്ത ലോടറി അടിച്ചെന്ന് വരുത്തി നാട്ടിലേക്ക് എത്തിച്ചത്. ഇയാൾ കുന്താപുരത്ത് ഉപേക്ഷിച്ച് പോയ ബൈക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു'.
Keywords: News, Bekal, Kerala, Kasaragod, Arrested, Periyattadukkam, Lottery, Case, Theft, Crime, Court, Remand, Youth arrested in bike theft case.
< !- START disable copy paste -->