കണ്ണൂര്‍: (www.kasargodvartha.com) ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത് മാനഭംഗത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് പിടിയില്‍. പയ്യന്നൂരില്‍ ജോലി ചെയ്യുന്ന ആര്‍ അരുണ്‍കുമാറിനെ(38)യാണ് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:ശനിയാഴ്ച രാവിലെ 10.15 ഓടെ പഴയങ്ങാടി- പയ്യന്നൂര്‍ റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാള്‍ ബസില്‍ സീറ്റിലിരുന്ന് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്.
വിദ്യാര്‍ഥിനികള്‍ വിവരം ബസ് ജീവനക്കാരെ ധരിപ്പിച്ചതോടെ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ജീവനക്കാരും പയ്യന്നൂര്‍ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് പിലാത്തറ ഏഴിലോട് ഭാഗത്ത് വെച്ചായതിനാല്‍ പയ്യന്നൂര്‍ പൊലീസ് പരിയാരം പൊലീസിന് വിവരം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥിനി പരിയാരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് പീഡനശ്രമം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ സഹപാഠിനി ഇയാള്‍ പിന്‍സീറ്റിലിരുന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം മൊബെല്‍ ഫോണില്‍ പകര്‍ത്തിയത് പൊലീസിന് കൈമാറിയിട്ടുണ്ട്.
Keywords: Youth arrested for molestation attempt of minor girl, Kannur, News, Police, Arrested, Molestation Attempt , Compliant, Bus, Students, Kerala.