Join Whatsapp Group. Join now!
Aster MIMS 25/06/2023

Kidnapped | 'ഗള്‍ഫില്‍ നിന്നും കൊടുത്തു വിട്ട സ്വര്‍ണം തിരിച്ചേല്‍പിച്ചില്ലെന്നാരോപിച്ച് യുവാവിനെ അര്‍ധരാത്രി വീടിന് മുന്നില്‍ നിന്ന് ഒരു സംഘം കാറില്‍ തട്ടികൊണ്ടു പോയി; പൊലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയതോടെ നഗരത്തില്‍ ഇറക്കിവിട്ടു'

'കാലിനും കൈക്കും കോറിയിട്ടു' Kidnapped, Police, Investigation, Crime, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ഗള്‍ഫില്‍ നിന്നും കൊടുത്തു വിട്ട സ്വര്‍ണം തിരിച്ചേല്‍പിച്ചില്ലെന്നാരോപിച്ച് യുവാവിനെ അര്‍ധരാത്രി വീടിന് മുന്നില്‍ നിന്ന് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയതോടെ യുവാവിനെ നഗരത്തില്‍ ഇറക്കിവിട്ടു.
         
Kidnapped, Police, Investigation, Crime, Kerala News, Kasaragod News, Crime News, Malayalam News, Missing, Young man kidnapped by armed gang.

കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാബിറിനെയാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ അഞ്ചംഗ സംഘം കാറില്‍ തട്ടികൊണ്ടു പോയതെന്നാണ് പരാതി. ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ചിലര്‍ ജാബിറിന്റെ കയ്യില്‍ 100 ഗ്രാം സ്വര്‍ണം കൊടുത്തു വിട്ടതായി പറയുന്നു. യുവാവ് ഈ സ്വര്‍ണം തിരിച്ചേല്‍പിച്ചില്ലെന്ന് ആരോപിച്ച് യുവാവും സംഘവും പരസ്പരം വെല്ലുവിളി നടത്തിവന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

യുവാവിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാന്‍ മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തി. പൊലീസ് പിന്നാലെ ഉണ്ടെന്ന് മനസിലാക്കിയതോടെ സംഘം പുലര്‍ചെ നാലുമണിയോടെ യുവാവിനെ അണങ്കൂര്‍ ദേശീയപാതയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
       
Kidnapped, Police, Investigation, Crime, Kerala News, Kasaragod News, Crime News, Malayalam News, Missing, Young man kidnapped by armed gang.

യുവാവിന്റെ കാലിന് ചെറിയ മുറിവും കൈക്കും മറ്റും കോറിയിട്ടതിന്റെ ചതവും കണ്ടെത്തിയിട്ടുണ്ട്. തന്നെ മര്‍ദിച്ചിരുന്നതായും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ടൗണ്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kidnapped, Police, Investigation, Crime, Kerala News, Kasaragod News, Crime News, Malayalam News, Missing, Young man kidnapped by armed gang.
< !- START disable copy paste -->

Post a Comment