Join Whatsapp Group. Join now!
Aster MIMS 25/06/2023

Ibrahim Bevinja | പ്രമുഖ എഴുത്തുകാരൻ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു; വിടവാങ്ങിയത് സർവമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ

അധ്യാപകനും പ്രഭാഷകനുമായിരുന്നു
ബേവിഞ്ച: (www.kasargodvartha.com) പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കേരള സാഹിത്യ അകാഡമി അംഗം, കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
  
Writer Prof. Ibrahim Bevinja passed away


1954 മെയ് 30-ന് ബേവിഞ്ചയിൽ ജനിച്ച അദ്ദേഹം കാസർകോട് ഗവ. കോളേജ്, പട്ടാമ്പി സംസ്‌കൃത കോളജ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. മലയാള സാഹിത്യത്തിൽ എംഎ, എം ഫിൽ ബിരുദധാരിയാണ്. ചന്ദ്രിക ദിനപത്രത്തിന്റെ കാസർകോട് ലേഖകനായും സഹപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  
News, Kerala, Kasaragod, Kerala News, Kasaragod News, Malayalam News, Ibrahim Bevinja, Obituary, Writer, Writer Prof. Ibrahim Bevinja passed away.



കാസര്‍കോട് ഗവ. കോളജില്‍ 24 വര്‍ഷവും കണ്ണൂര്‍ ഗവ. വിമന്‍സ് കോളജില്‍ ഒരു വര്‍ഷവും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളജില്‍ നാല് വര്‍ഷവും മലയാളം അധ്യാപകനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ 18 വര്‍ഷം പ്രസക്തി എന്ന കോളവും മാധ്യമം പത്രത്തില്‍ അഞ്ച് കൊല്ലം കാര്യ വിചാരം എന്ന കോളവും മാധ്യമം വാരാന്ത്യത്തില്‍ കഥ പോയ മാസത്തില്‍ എന്ന കോളം ആറു വര്‍ഷവും തൂലിക മാസികയില്‍ വിചിന്തന എന്ന കോളം ഏഴ് വര്‍ഷവും രിസാല വാരികയില്‍ പ്രകാശകം എന്ന കോളം മൂന്ന് വര്‍ഷവും കൈകാര്യം ചെയ്തു.

കാസര്‍കോട് വാര്‍ത്ത അടക്കം നിരവധി മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പംക്തികളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. എംഎസ്എഫിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗം, അവിഭക്ത കണ്ണൂർ ജില്ലാ ട്രഷറർ, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പ്രസക്തി, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാ ലോകം, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, ബഷീര്‍ ദ മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍, മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീപിടിച്ച പള്ളിയും പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും, ഖുര്‍ആനും ബശീറും തുടങ്ങിയവയാണ് ഇബ്രാഹിം ബേവിഞ്ചയുടെ കൃതികള്‍. നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: ശാഹിദ. മക്കൾ: ശിബിലി അജ്മൽ, ശബാന, റിസ് വാന. മരുമക്കൾ: റഫീഖ് കരിവെള്ളൂർ, സവാദ് അടുക്കത്ബയൽ, നിസ ഫസ് ലിൻ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അബ്ദുർ റഹ്‌മാൻ അടുക്കത്ബയൽ, പരേതയായ ആഇശ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Kerala, Kasaragod, Kerala News, Kasaragod News, Malayalam News, Ibrahim Bevinja, Obituary, Writer, Writer Prof. Ibrahim Bevinja passed away.

Post a Comment