Join Whatsapp Group. Join now!
Aster MIMS 25/06/2023

Car | ലോകത്ത് ആദ്യം; പൂർണമായും എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബിഎസ് 6 ഹൈബ്രിഡ് കാർ പുറത്തിറക്കി നിതിൻ ഗഡ്കരി; ചരിത്രം കുറിച്ച് ടൊയോട്ടയുടെ ഇന്നോവ എംപിവി

മലിനീകരണം കുറയ്ക്കാൻ സഹായിക്കും
ന്യൂഡെൽഹി: (www.kasargodvartha.com) ലോകത്താദ്യമായി പൂർണമായും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബിഎസ് 6 ഹൈബ്രിഡ് (ഇലക്ട്രിക്) കാർ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി. ടൊയോട്ടയുടെ ഇന്നോവ എംപിവി (Toyota Innova MPV) ആണ് അവതരിപ്പിച്ചത്. കരിമ്പ്, ചോളം, ബാർലി തുടങ്ങിയ കാർഷിക മാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പുനരുൽപാദിപ്പിക്കാവുന്ന ഇന്ധനമാണ് എത്തനോൾ. മറ്റ് ഫോസിൽ ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്തനോൾ ചിലവ് കുറഞ്ഞ ഇന്ധനമാണ്, മാത്രമല്ല അന്തരീക്ഷ വായുവിലേക്ക് ഗണ്യമായി കുറഞ്ഞ അളവിൽ വിഷവസ്തുക്കളെ പുറത്തുവിടുന്നവയാണ് എന്ന പ്രത്യേകതയുമുണ്ട്. ഇതുവഴി അന്തരീക്ഷ മലിനീകരണത്തിനും വലിയ അളവിൽ തടയിടാനാവും.

News, National, World, Toyota Innova Unveiled, Nitin Gadkari, World's 1st BS6 Hybrid, Ethanol-powered Toyota Innova unveiled by Nitin Gadkari.

ജൈവമാലിന്യത്തിൽ നിന്നുള്ള എത്തനോളിനു പുറമേ, 2ജി സാങ്കേതികവിദ്യ ഉപയോഗിച്ച് സസ്യമാലിന്യങ്ങളോ വൈക്കോൽ (Parali) പോലുള്ള അവശിഷ്ടങ്ങളോ ഉപയോഗിച്ച് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. കൂടാതെ, പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്തനോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉണ്ട്. ഇത് കാറിന്റെ ശക്തിയും പ്രകടനവും വർധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലെക്സ് ഇന്ധന വാഹനങ്ങളുടെ ഇന്ധനക്ഷമത സമാന പെട്രോൾ വാഹനങ്ങളേക്കാൾ നേരിയ തോതിൽ കുറവാണെങ്കിലും, എഥനോൾ ഇന്ധനത്തിന്റെ കുറഞ്ഞ ഇന്ധന ചിലവ് നഷ്ടം സുഖകരമായി നികത്താൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഫ്‌ലെക്‌സ് ഫ്യൂവൽ ടെക്‌നോളജിയിലൂടെ ഒരു വാഹനത്തിൽ ഉയർന്ന അളവിൽ എഥനോൾ മിശ്രിതം ഉപയോഗിക്കാൻ കഴിയും. നിലവിൽ, ഏറ്റവും കൂടുതൽ എത്തനോൾ മിശ്രിതം ശരാശരി 48 ശതമാനം ഉള്ള രാജ്യമാണ് ബ്രസീൽ. 2025 ഓടെ 20% എത്തനോൾ മിശ്രിതം കൈവരിക്കാനാണ് ഇന്ത്യ  ലക്ഷ്യമിടുന്നത്, രാജ്യത്തുടനീളമുള്ള 3,300 ഇന്ധന പമ്പുകളിൽ ഇ20 (E20) ഇന്ധനം ഇതിനകം ലഭ്യമാണ്. ശ്രദ്ധേയമായി, സമീപകാലത്ത്, ഇന്ത്യയിലെ എത്തനോൾ മിശ്രിതം (പെട്രോളിൽ) 2013-14 ൽ 1.53% ൽ നിന്ന് 2023 മാർച്ചിൽ 11.5% ആയി ഉയർന്നു, ഇത് എണ്ണ ഇറക്കുമതി കുറയ്ക്കാൻ സഹായിച്ചു.

എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്നോവ വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, ബദൽ ഇന്ധനവും ഹരിതവുമായ വാഹനങ്ങൾ കൊണ്ടുവരാൻ വാഹന നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമന്ത്രി, കഴിഞ്ഞ വർഷം ഹൈഡ്രജൻ പവർ കാർ ടൊയോട്ട മിറായ് ഇവി അവതരിപ്പിച്ചിരുന്നു.

Keywords: News, National, World, Toyota Innova Unveiled, Nitin Gadkari, World's 1st BS6 Hybrid, Ethanol-powered Toyota Innova unveiled by Nitin Gadkari.

< !- START disable copy paste -->

Post a Comment