Join Whatsapp Group. Join now!
Aster MIMS 25/06/2023

Chain Snatching | മാല മോഷ്ടാവിനെ പിടികൂടിയ വിവരമറിഞ്ഞ് സ്വർണം നഷ്ടപ്പെട്ട സ്ത്രീകൾ കൂട്ടത്തോടെ സ്റ്റേഷനിലെത്തി; ഓണസമ്മാനം നൽകി ആശ്വസിപ്പിച്ച് ജില്ലാ പൊലീസ് മേധാവി; പൊലീസിന് അഭിനന്ദനം

വൈകാതെ ആഭരണങ്ങൾ കൈമാറുമെന്ന് ഉറപ്പും Arrested, Crime, Malayalam News, കാസറഗോഡ് വാർത്തകൾ, District Police Chief
ബേക്കൽ: (www.kasargodvartha.com) മാല മോഷ്ടാവിനെ പിടികൂടിയ വിവരം അറിഞ്ഞ് സ്വർണം നഷ്ടപ്പെട്ട സ്ത്രീകൾ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തി. തങ്ങളുടെ സങ്കടം പങ്കുവെച്ച ഇവരെ പൊലീസ് മേധാവി ആശ്വസിപ്പിക്കുകയും ഓണസമ്മാനം നൽകി തിരിച്ചയക്കുകയുമായിരുന്നു. ഇവരിൽ നിന്ന് പ്രതി പിടിച്ചുപറിച്ച തൊണ്ടി മുതൽ കോടതിയുടെ അനുമതിയോടെ നിങ്ങളുടെ കയ്യിൽ വൈകാതെ വന്നുചേരുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന വ്യക്തമാക്കിയപ്പോൾ പൊലീസിന് അഭിനന്ദനവുമായാണ് സ്ത്രീകൾ മടങ്ങിയത്.


ജില്ലയിലുടനീളം നടന്ന 13 മാല മോഷണ കേസുകളാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശംനാസ് എന്ന ശംനാസിന്റെ (30) അറസ്റ്റോടെ തെളിഞ്ഞിരിക്കുന്നത്. 'ശംനാസ് തനിച്ചാണ് മാല മോഷണം നടത്തിവന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ പിന്തുടർന്ന് ആരുമില്ലെന്ന് ഉറപ്പുവരുത്തി മാല പൊട്ടിച്ച് നിമിഷ നേരം കൊണ്ട് കടന്നുകളയുന്ന മാലക്കള്ളനെ കണ്ടെത്താൻ പൊലീസ് സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയതോടെയാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്', പൊലീസ് പറഞ്ഞു.

 



40 അംഗ പൊലീസ് സ്‌ക്വാഡ് ആണ് മാലക്കള്ളനെ പിടികൂടാൻ മൂന്ന് മാസമായി രാവും പകലും അന്വേഷണം നടത്തിവന്നത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ കുമാർ, ബേക്കൽ സിഐ യു പി വിപിൻ, മേൽപറമ്പ് സിഐ ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബർ സെലിന്റെ സഹായവും പൊലീസിന് കൃത്യമായി ലഭിച്ചിരുന്നു. തുടക്കത്തിൽ അന്യസംസ്ഥാന തൊഴിലാളികളെയാണ് സംശയിച്ചിരുന്നത്. തുടർന്നാണ് അന്വേഷണം ശംനാസിലേക്ക് എത്തിയത്.

Keywords: News, Top Headlines, KeralaNews, Kasaragod News, Malayalam News, Women who lost their gold came to station after arrest of thief

Post a Comment