Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | വിലക്കയറ്റത്തിനെതിരെ വനിതാ ലീഗ് നടത്തിയ കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുത്ത് സിപിഐയുടെ വനിതാ നേതാവും

മുസ്ലിം ലീഗ് ജില്ലാ സെക്രടറി എജിസി ബശീര്‍ ഉദ്ഘാടനം ചെയ്തു CPI, Women's League, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
തൃക്കരിപ്പൂര്‍: (www.kasargodvartha.com) വിലക്കയറ്റത്തിനെതിരെ വനിതാ ലീഗ് നടത്തിയ കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുത്ത് സിപിഐയുടെ വനിതാ നേതാവും. വിലക്കയറ്റം എല്ലാവരെയും ബാധിക്കുന്നതാണെന്നും ഇതില്‍ ഭരണ-പ്രതിപക്ഷ ഭേദം ഇല്ലെന്നും പറഞ്ഞാണ് സിപിഐ വനിതാ നേതാവ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയതെന്ന് വനിതാ ലീഗ് നേതാക്കള്‍ പറഞ്ഞു.
    
CPI, Women's League, Malayalam News, Kerala News, Kasaragod News, Politics, Political News, Protest, Women leaders of CPI participated in protest organized by Women's League.

വില വര്‍ധനക്കെതിരെ വനിതാ ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത് കമിറ്റി സംഘടിപ്പിച്ച കഞ്ഞിവെപ്പ് സമരത്തിലാണ് സിപിഐ മുന്‍ മണ്ഡലം നേതാവിന്റെ ഭാര്യയും, സിപിഐ ലോകല്‍ നേതാവിന്റെ അമ്മയുമായ സിപിഐ വനിതാ ജില്ലാ നേതാവ് കൂടിയായ ഭവാനിയാണ് സമരപന്തലില്‍ എത്തിയത്.

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ സംസ്ഥാനത്ത് മുഴുവന്‍ ഗ്രാമപഞ്ചായതുകളില്‍ വനിതാ ലീഗ് നടത്തുന്ന കഞ്ഞിവെക്കല്‍ സമരത്തിന്റെ ഭാഗമായാണ് തൃക്കരിപ്പൂര്‍ പഞ്ചായത് വനിതാ ലീഗ് കമിറ്റി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ഞിവെച്ച് പ്രതിഷേധിച്ചത്.

മുസ്ലിം ലീഗ് ജില്ലാ സെക്രടറി എജിസി ബശീര്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത് കമിറ്റി പ്രസിഡന്റ് കെ പി സുഹറ അധ്യക്ഷയായി. ഗ്രാമപഞ്ചായത് പ്രസിഡന്റ് വി കെ ബാവ, വി വി അബ്ദുല്ല ഹാജി, അസീസ് കൂലേരി, ശരീഫ് റസിയ, എല്‍ കെ യൂസഫ്. വി പി സുനീറ, സാജിദ സഫറുല്ല, എം ശഹര്‍ബ സംസാരിച്ചു.

Keywords: CPI, Women's League, Malayalam News, Kerala News, Kasaragod News, Politics, Political News, Protest, Women leaders of CPI participated in protest organized by Women's League.
< !- START disable copy paste -->

Post a Comment