Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | 'ലേഡീസ് കംപാര്‍ട്‌മെന്റില്‍ കയറിയ കവര്‍ചക്കാരന്‍ ആക്രമത്തിന് ശ്രമിച്ചു, സഹായത്തിന് ആരും എത്താതായതോടെ ഒറ്റയ്ക്ക് ചെറുത്തു'; യുവതിക്ക് ഗുരുതര പരുക്കേറ്റതായി പരാതി

'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തി' Mangalore, News, Train, Robbery, Attack, Complaint, Woman

മംഗളൂറു: (www.kasargodvartha.com) മൈസൂറു-ചെന്നൈ കാവേരി എക്‌സ്പ്രസ് ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്‌മെന്റില്‍ കയറിയ കവര്‍ചക്കാരന്‍ ആക്രമത്തിന് ശ്രമിച്ചതായി പരാതി. അലറി വിളിച്ചിട്ടും സഹായത്തിന് ആരും എത്താതെ ഒറ്റയ്ക്ക് ചെറുത്ത യുവതിക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. നഞ്ചഗുഡ് സ്വദേശിയും തമിഴ് ക്ലാസികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ ക്ലര്‍കുമായ വി ഗായത്രി(45)ക്കാണ് പരുക്കേറ്റത്. രാമനഗര, കെങ്കേരി റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച രാത്രി 10.40 മണിയോടെയുണ്ടായ സംഭവം.

റെയില്‍വെ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: കേസുമായി ബന്ധപ്പെട്ട് ചെന്നൈ കോടതിയില്‍ ഹാജരാവാന്‍ പോവുകയായിരുന്നു. ഇ ടികറ്റ് വെയിറ്റിംഗ് ലിസ്റ്റിലായതിനാല്‍ ലേഡീസ് കംപാര്‍ട്‌മെന്റിലാണ് യാത്ര ചെയ്തത്. കയറുമ്പോള്‍ ധാരാളം സ്ത്രീ യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം രാമനഗര സ്റ്റേഷനില്‍ ഇറങ്ങി. താന്‍ തനിച്ചായി. ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ ഒഴിഞ്ഞ സീറ്റില്‍ കിടന്നു. അരികിലെത്തിയ പുരുഷന്‍ ആദ്യം ബാഗെടുത്ത് അതിലെ 500 രൂപ കൈക്കലാക്കി. മാല പൊട്ടിക്കാന്‍ അക്രമി തുനിഞ്ഞതോടെ നിലവിളിച്ചുകൊണ്ട് ചെറുത്തു.

News, National, Top-Headlines, Attack, Train, Woman, Injured, Crime, Treatment, Theft,  Woman injured in attack at train.

ആര്‍പിഎഫ്, ജിആര്‍പി സേനയിലെ ആരും സഹായത്തിന് എത്തിയില്ല. മാല മുറുകെ പിടിച്ച തന്നെ അക്രമി മര്‍ദിച്ചു. മാല തട്ടിപ്പറിക്കാനുള്ള മല്‍പ്പിടുത്തത്തില്‍ കടുത്ത അക്രമം തന്നെ സഹിക്കേണ്ടി വന്നു. ട്രയിന്‍ കെങ്കേരി സ്റ്റേഷനില്‍ എത്തിയതോടെ അക്രമി ഇറങ്ങിപ്പോയി. എന്നാല്‍ ആ സ്റ്റേഷനിലും സുരക്ഷാ സേനയിലെ ആരും ഉണ്ടായിരുന്നില്ല. വീണ്ടും 20 മിനിറ്റ് സഞ്ചരിച്ച് ട്രയിന്‍ കെഎസ്ആര്‍ ബെംഗ്‌ളൂറു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ചികിത്സ ലഭ്യമായത്.

അതേസമയം അക്രമത്തെ തുടര്‍ന്ന് ചെന്നൈ യാത്ര റദ്ദാക്കി. ട്രെയിന്‍ കോച്ചുകളില്‍ ആവശ്യമായ സേവനം ലഭ്യമാക്കാന്‍ കഴിയാത്ത വിധം സുരക്ഷാ സേനയുടെ കുറവുണ്ടെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ യോഗേഷ് മോഹന്‍ പറഞ്ഞു. കെങ്കേരി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്താനാവും എന്ന് കൂട്ടിച്ചേര്‍ത്തു. യാത്രക്കാരി അക്രമത്തിന് ഇരയായ ശേഷം സുരക്ഷാ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ആര്‍പിഎഫ് ഡിവിഷനല്‍ സെക്യൂരിറ്റി കമീഷനര്‍ സൗമ്യലത അവകാശപ്പെട്ടു.

Keywords: News, National, Top-Headlines, Attack, Train, Woman, Injured, Crime, Treatment, Theft,  Woman injured in attack at train.

Post a Comment