പരിശോധനയുടെ അടിസ്ഥാനത്തില്‍ പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അമൃത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ അനധികൃതമായി ഖനനം നടക്കുന്നുവെന്ന് പ്രദേശവാസികള്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫിന് പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ചെങ്കല്‍ പണയിലെ നിരന്തരമായ ഖനനം മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസിലായതെന്നും ഇവര്‍ വ്യക്തമാക്കി.
കേരള - കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പുറമെ നിന്ന് ആരുടേയും ശ്രദ്ധയില്‍ പെടാത്ത ഉള്‍പ്രദേശത്തെ കുന്നിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ ശക്തമായ മണ്ണൊലിപ്പാണിവിടെ ഉണ്ടാകുന്നതെന്നും ചെങ്കല്‍ ക്വാറികളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം കുടിവെള്ളം മലിനമാക്കുന്നുവെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ജൈവ വൈവിധ്യം നശിക്കുകയാണെന്നും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതായും ഇവര്‍ പറയുന്നു.
എന്‍മകജെ പഞ്ചായതിലെ രണ്ടാം വാര്‍ഡില്‍ പെട്ടവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഏക പാലമാണിവിടെയുള്ളത്. ഇത് വഴി അമിത ഭാരമുള്ള ചെങ്കല്ല് ലോറി രാത്രിയും പകലും കടന്നുപോകുന്നത് നിലവില്‍ തന്നെ അപകട ഭീഷണിയുള്ള ചെറുപാലത്തിന് ബലക്ഷയമുണ്ടാകുമെന്നും അപകട ത്തിനിടയാക്കുമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോവുമെന്നാണ് ഇവരുടെ ആശങ്ക. വലിയ ശബ്ദത്തോടെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശബ്ദ മലിനീകരണത്തിനും വഴിവെക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പരിശോധന പേരിന് മാത്രമാകാതെ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Keywords: Perla, Geology, Inspection, Enmakaje, Malayalam News, Kerala News, Malayalam News, Kasaragod News, Widespread inspection on brick quarry; Stop memo issued.
< !- START disable copy paste -->