Join Whatsapp Group. Join now!
Aster MIMS 25/06/2023

Mobile Phone | നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്തോ? പരിഭ്രാന്തരാകേണ്ട, ഉടൻ ഇക്കാര്യങ്ങൾ ചെയ്യൂ; അറിയിപ്പുമായി കേരള പൊലീസ്

സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കേണ്ടതുണ്ട്, Mobile Phone, Gadget, Kerala Police, മലയാളം വാർത്തകൾ, Facebook
തിരുവനന്തപുരം: (www.kasargodvartha.com) ഇന്ന് മിക്കവരുടെയും കയ്യിൽ സ്മാർട് ഫോൺ ഉണ്ട്. എന്നാൽ നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ നിങ്ങൾ എന്തുചെയ്യും? ഇത്തരമൊരു സാഹചര്യം വന്നാൽ എങ്ങനെ നേരിടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള പൊലീസ്. ഇത്തരം ഘട്ടങ്ങളിൽ എത്രയും വേഗം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടതെന്ന് കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക ആപായ 'പോൽ ആപ്' വഴിയോ തുണ വെബ് പോർടൽ വഴിയോ പൊലീസ് സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകാം.

Mobile Phone, Gadget, Kerala Police, Facebook, Lose, Data, IMEI Number, Google, Smart Phone, Safety, What to do if you lose your mobile phone?.

'പരാതിയിൽ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പർ കൃത്യമായി രേഖപ്പെടുത്തണം. തുടർന്ന്, സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലികേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും. സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www(dot)google(dot)com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അകൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ് ചെയ്യിക്കാനും ലോക് ചെയ്യുവാനുമുള്ള മാർഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അകൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ', പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: Mobile Phone, Gadget, Kerala Police, Facebook, Lose, Data, IMEI Number, Google, Smart Phone, Safety, What to do if you lose your mobile phone?.

Post a Comment